You are Here : Home / USA News

നിര്‍ബന്ധ ക്യാന്‍സര്‍ ചികിത്സ നല്‍കിയ പെണ്‍കുട്ടി രോഗവിമുക്തയായി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, March 10, 2015 11:53 hrs UTC



 
                        
കണക്റ്റിക്കട്ട്. കാന്‍സര്‍ ചികിത്സ നിരസിച്ച 17 വയസുകാരിക്ക് കോടതി ഇടപെട്ടു നിര്‍ബന്ധപൂര്‍വ്വം ചികിത്സ നല്‍കി രോഗം പൂര്‍ണ്ണമായും ഭേദമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു. യുവതിയുടെ അഭിഭാഷകനാണ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.

കസാന്‍ ഡ്രാ എന്നറിയപ്പെടുന്ന 17 വയസ്സുളള പെണ്‍ കുട്ടിക്ക് കഴിഞ്ഞ സെപ്റ്റംബറിലാണ്  ഹോഡ്ജികിന്‍ ലിംഫോമ എന്ന രോഗം കണ്ടെത്തിയത്. ഡോക്ടര്‍മാര്‍ രോഗ ചികിത്സയ്ക്കായി നിര്‍ദ്ദേശിച്ച കീമൊ തെറാപ്പി പൂര്‍ണ്ണമായും സ്വീകരിക്കുവാന്‍ യുവതി തയ്യാറായില്ല.

’’ഞാന്‍ എന്‍െറ ശരീരം കീമൊ തെറാപ്പി മൂലം വിഷലിപ്തമാക്കുന്നതിന് തയ്യാറല്ലെ കസാന്‍ ഡ്രാ പറഞ്ഞു. ചികിത്സ ശരിയായി പൂര്‍ത്തീകരിച്ചാല്‍ 85 ശതമാനം രോഗം സുഖപ്പെടുമെന്നും അല്ലെങ്കില്‍ രണ്ട് വര്‍ഷത്തിനകം മരണ സംഭവിക്കുമെന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഇവര്‍ സ്വീകരിച്ചില്ല.

തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിവരം സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് ഓഫ് ചില്‍ഡ്രന്‍ ആന്റ് ഫാമലീസിന് കൈമാറി. താല്ക്കാലിക കോടതി ഉത്തരവനുസരിച്ച് കുട്ടിയുടെസംരക്ഷണം ഡിസിഎഫ് (ഡിസിഎഫ്) ഏറ്റെടുത്തു. കോടതിയുടെ വിധി തല്‍ക്കാലം നിറുത്തി വെയ്ക്കണെന്നാവശ്യപ്പെട്ടു കുട്ടിയും മാതാവും ചേര്‍ന്ന  സമര്‍പ്പിച്ച അപ്പീല്‍ കോടതി നിരാകരിച്ചു.

സുപ്രീം കോടതിയിലും അപ്പീല്‍ നല്‍കിയെങ്കിലും ഡസിഎഫിന് അനുകൂലമായിരുന്നു വിധി. കോടതിയുടെ ഉത്തരവനുസരിച്ച് കാന്‍സര്‍ ചികിത്സ പൂര്‍ത്തിയാക്കിയതിനുശേഷം നടത്തിയ പെറ്റ് സ്കാനില്‍ രോഗം പൂര്‍ണ്ണമായു ഭേദപ്പെട്ടതായി കണ്ടെത്തി. സെപ്റ്റംബില്‍ 18 വയസ് തികയുമ്പോള്‍ ചികിത്സയെക്കുറിച്ചു തീരുമാനമെടുക്കാനുളള സ്വാതന്ത്യ്രം കസാന്‍ ഡ്രാക്കു ലഭിക്കും. 17 വയസ് ചികിത്സ നിഷേധിക്കുന്നതിനുളള പ്രായമായി പല സംസ്ഥാനങ്ങളും അംഗീകരിച്ചിട്ടില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.