You are Here : Home / USA News

ചിക്കാഗോ കെ. സി. എസ്‌. നര്‍മവേദി രൂപീകരിച്ചു

Text Size  

Story Dated: Tuesday, March 10, 2015 10:35 hrs UTC

ജീനോ കോതാലടിയില്‍

 

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച നര്‍മവേദി ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച്‌ ഡോ.റോയി പി. തോമസ്‌ ഉദ്‌ഘാടനം ചെയ്‌തു. കെ.സി.എസ്‌. പ്രസിഡന്റ്‌ ജോസ്‌ കണിയാലി അദ്ധ്യക്ഷത വഹിച്ചു. കെ.സി.എസ്‌. സെക്രട്ടറി ജീനോ കോതാലടിയില്‍ എം.സി. ആയിരുന്നു. വൈസ്‌ പ്രസിഡന്റ്‌ റോയി നെടുംചിറ, ജോയിന്റ്‌ സെക്രട്ടറി സണ്ണി ഇടിയാലില്‍ എന്നിവരും സന്നിഹിതരായിരുന്നു. തുടര്‍ന്നു ചിരിയരങ്ങ്‌ നടത്തപ്പെട്ടു. നര്‍മ്മവേദി ചെയര്‍മാന്‍ സണ്ണി ഇണ്ടിക്കുഴി, വൈസ്‌ ചെയര്‍മാന്‍ ജോയി വരകാലായില്‍, ജെസ്റ്റിന്‍ തെങ്ങനാട്ട്‌, അലക്‌സ്‌ കൊച്ചുപുരയ്‌ക്കല്‍, ഫിലിപ്പ്‌ പെരികലത്തില്‍, ജോയി നെല്ലാമറ്റം, പീറ്റര്‍ കുളങ്ങര, ബാബു തൈപ്പറമ്പില്‍, ജീനോ കോതാലടിയില്‍ എന്നിവര്‍ ചിരിയരങ്ങിന്‌ നേതൃത്വം നല്‍കി. ജെസ്റ്റിന്‍ തെങ്ങനാട്ട്‌ കൃതജ്ഞത പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.