You are Here : Home / USA News

സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ കിന്‍ഫ്ര ഡയറക്‌ടര്‍ പോള്‍ പറമ്പി അനുശോചിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, March 10, 2015 10:34 hrs UTC

തിരുവനന്തപുരം: സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ചിക്കാഗോ സ്ഥാപക പ്രസിഡന്റും, കേരള സര്‍ക്കാരിന്റെ കീഴിലുള്ള കിന്‍ഫ്രയുടെ ഡയറക്‌ടറുമായ പോള്‍ പറമ്പി അനുശോചനം രേഖപ്പെടുത്തി. സംശുദ്ധമായ രാഷ്‌ട്രീയത്തിനുവേണ്ടി നിലകൊണ്ട അപൂര്‍വ്വ വ്യക്തിത്വത്തിന്‌ ഉടമയായിരുന്ന കാര്‍ത്തികേയന്‍ എന്നും പ്രക്ഷുബ്‌ദമായ നിയമസഭാ സമ്മേളനങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്‌തിരുന്ന അസാധാരണ വ്യക്തിത്വമായിരുന്നുവെന്നും പോള്‍ പറമ്പി അനുസ്‌മരിച്ചു. നിയമസഭയില്‍ ബഹളം വെയ്‌ക്കുന്ന അംഗങ്ങളെ വാച്ച്‌ ആന്‍ഡ്‌ വാര്‍ഡര്‍മാരെ ഉപയോഗിച്ച്‌ തടയരുതെന്ന തീരുമാനമെടുത്ത വ്യക്തിയാണ്‌ അദ്ദേഹം. അംഗങ്ങള്‍ സ്വയം നിയന്ത്രിക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ അന്തസ്സ്‌ ഉയര്‍ത്തിപ്പിടിക്കണമെന്ന നിലപാടാണ്‌ കാര്‍ത്തികേയന്‍ സ്വീകരിച്ചതെന്നും പോള്‍ പറമ്പി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.