You are Here : Home / USA News

എന്‍.ബി.എ.യുടെ സുവനീര്‍ "പാഞ്ചജന്യം" പ്രസിദ്ധീകരിക്കുന്നു

Text Size  

Story Dated: Tuesday, March 10, 2015 01:51 hrs UTC

ന്യൂയോര്‍ക്ക്‌ : നായര്‍ ബനവലന്റ് അസോസിയേഷന്‍ "പാഞ്ചജന്യം" എന്ന പേരില്‍ ഒരു സുവനീര്‍ ഏപ്രില്‍ 12-നു ഞായറാഴ്ച്ച ഗ്ലെന്‍ഓക്സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന വിഷു ആഘോഷങ്ങളോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് പ്രസിഡന്റ് രഘുവരന്‍ നായര്‍ അറിയിച്ചു. പാഞ്ചജന്യം എന്ന സുവനീര്‍ തയ്യാറാക്കുന്നതിന് കുന്നപ്പള്ളില്‍ രാജഗോപാല്‍ ചീഫ് എഡിറ്ററായും ജയപ്രകാശ് നായര്‍ എഡിറ്ററായും ഒരു നല്ല ടീം തന്നെ പ്രവര്‍ത്തിക്കുന്നു എന്ന് സെക്രട്ടറി ശോഭ കറുവക്കാട്ട് അറിയിച്ചു. സുനില്‍ നായര്‍, ഗോപിനാഥ് കുന്നത്ത്, ജി.കെ.നായര്‍, ബാബു മേനോന്‍, വനജ നായര്‍ എന്നിവരാണ്‌ എഡിറ്റോറിയല്‍ ബോര്‍ഡില്‍ ഉള്ളത്. കെട്ടിലും മട്ടിലും മികച്ചു നില്‍ക്കുന്ന ഒരു സ്മരണിക ആയിരിക്കും പാഞ്ചജന്യം എന്ന് ട്രഷറര്‍ പ്രദീപ്‌ മേനോന്‍ പറഞ്ഞു. റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.