You are Here : Home / USA News

സിയാറ്റില്‍ കേരള അസോസിയേഷന്‍ ഓഫ്‌ വാഷിംഗ്‌ടണിന്റെ (KAW) ഭാരവാഹികള്‍ സ്ഥാനമേറ്റു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 09, 2015 07:38 hrs UTC

സിയാറ്റില്‍: സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള അസോസിയേഷന്‍ ഓഫ്‌ വാഷിംഗ്‌ടണിന്റെ (KAW) ഈ വര്‍ഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്‌ ജനുവരി പത്തിന്‌ നടന്നു. കഴിഞ്ഞ 25 വര്‍ഷങ്ങളായി വാഷിംഗ്‌ടണ്‍ മലയാളികളുടെ സമുന്നതിക്കായി പ്രവര്‍ത്തിച്ചു വരുന്ന ഈ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഔപചാരികമായതിരഞ്ഞെടുപ്പ്‌ ഉണ്ടാകുന്നത്‌. 1990ല്‍ സ്ഥാപിതമായ KAW ഇപ്പോള്‍ അഞ്ഞൂറിലധികം മലയാളി കുടുംബങ്ങളുടെ കൂട്ടായ്‌മയിലൂടെ വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ജൂബിലി ആഘോഷങ്ങള്‍ക്ക്‌ ഒരുങ്ങുകയാണ്‌. ഇക്കഴിഞ്ഞ ഫെബ്രുവരി 28നു നടന്ന ജനറല്‍ ബോഡി സമ്മേളനത്തില്‍ 2015 ലെ സംഘടനാ ഭാരവാഹികള്‍ സ്ഥാനമേറ്റു. സന്തോഷ്‌ നായര്‍ (പ്രസിഡന്‍റ്റ്‌) നേതൃത്വം വഹിക്കുന്ന ഈ പതിനാലംഗ കമ്മിറ്റിയില്‍ ജ്യോതിഷ്‌ നായര്‍ (വൈസ്‌ പ്രസിഡന്‍റ്റ്‌), സന്തോഷ്‌ പിള്ള (സെക്രട്ടറി), ഓജസ്‌ ജോണ്‍ (ട്രഷറര്‍), വിശ്വം ചെങ്ങരത്ത്‌ (ജോയിന്‍റ്റ്‌ സെക്രട്ടറി), രാജഗോപാലന്‍ മാര്‍ഗശ്ശേരി (എക്‌സ്‌ ഒഫീഷ്യോ), അഖില്‍ സോമനാഥ്‌, ദിവ്യ ബാലചന്ദ്രന്‍, ജോര്‍ജ്‌ ഡാനിയല്‍, പ്രമോദ്‌ മാഞ്ഞാളി, സന്ധ്യാ രാമഭദ്രന്‍, ഷിബു ബേബി, മീര അനീഷ്‌, രേഷ്‌മ മാധുരി എന്നിവരാണ്‌ മറ്റംഗങ്ങള്‍. ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളുമായി `ഉത്സവമേളം 2015' ലൂടെ ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിക്കുകയാണ്‌ സിയാറ്റില്‍ മലയാളികള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.