You are Here : Home / USA News

എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ പത്താമത്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ സെപ്‌റ്റംബര്‍ ആറിന്‌ ഷിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 09, 2015 07:35 hrs UTC

ഷിക്കാഗോ: അമേരിക്കന്‍ വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ്‌ നടുപ്പറമ്പിലിന്റെ പാവനസ്‌മരണയ്‌ക്കായി നടത്തിവരുന്ന എന്‍.കെ. ലൂക്കോസ്‌ മെമ്മോറിയല്‍ പത്താമത്‌ വോളിബോള്‍ ടൂര്‍ണമെന്റിന്‌ ഈവര്‍ഷം ഷിക്കാഗോ ആതിഥേയത്വം വഹിക്കും. (Main East high School, 2601, Dempster St, Parkridge, IL) 2015 മാര്‍ച്ച്‌ ഒന്നാം തീയതി ബിജോയി നടുപ്പറമ്പിലിന്റെ ഭവനത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ വെച്ച്‌ എന്‍.കെ. ലൂക്കോസ്‌ ഫൗണ്ടേഷന്റെ പത്താമത്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ വിജയകരമായി നടത്തുന്നതിനുവേണ്ടി ഷിക്കാഗോയിലെ നാനാവിഭാഗങ്ങളില്‍പ്പെട്ട എല്ലാ മലയാളികളേയും പങ്കെടുപ്പിച്ചുകൊണ്ട്‌ 2015 സെപ്‌റ്റംബര്‍ ആറാം തീയതി ഞായറാഴ്‌ച രാവിലെ 9 മണി മുതല്‍ പാര്‍ക്ക്‌ റിഡ്‌ജ്‌ മെയിന്‍ ഈസ്റ്റ്‌ ഹൈസ്‌കൂള്‍ വോളിബോള്‍ സ്റ്റേഡിയത്തില്‍ വെച്ച്‌ എന്‍.കെ. ലൂക്കോസ്‌ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടത്തുവാന്‍ തീരുമാനിക്കുകയുണ്ടായി. പയസ്‌ ആലപ്പാട്ടിന്റെ നേതൃത്വത്തില്‍ കൂടിയ ആലോചനാ യോഗത്തില്‍, കേരളത്തില്‍ നിന്നുമുള്ള വോളിബോള്‍ കളിക്കാരെ ടൂര്‍ണമെന്റില്‍ അതിഥികളായി കൊണ്ടുവരുന്നതിന്‌ തീരുമാനിച്ചു. ആയതുകൊണ്ട്‌ ഈവര്‍ഷത്തെ ടൂര്‍ണമെന്റ്‌ എന്തുകൊണ്ടും ജനഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്‌ഠ നേടുമെന്നതില്‍ യാതൊരു സംശയവുമില്ല. കഴിഞ്ഞവര്‍ഷങ്ങളില്‍ അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ വെച്ചുനടത്തപ്പെട്ട മത്സരങ്ങളില്‍ നിന്നും വ്യത്യസ്‌തമായി ഈവര്‍ഷം നോര്‍ത്ത്‌ അമേരിക്കയിലെ നാനാഭാഗത്തുനിന്നുമായി ഏതാണ്ട്‌ 12 ടീമുകള്‍ പങ്കെടുക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. ഈ പ്രോഗ്രാമിന്റെ വിജയപ്രദമായ നടത്തിപ്പിനുവേണ്ടി വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചുകൊണ്ടിരിക്കുന്നു. മാര്‍ച്ച്‌ 28-ന്‌ ശനിയാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ നടക്കുന്ന കിക്കോഫ്‌ ചടങ്ങിലേക്ക്‌ ഷിക്കാഗോയിലെ എല്ലാ കായിക പ്രേമികളേയും സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ചര്‍ച്ച്‌ (7800, W. Lyons st, Mortongroove, IL, 60053) ഓഡിറ്റോറിയത്തിലേക്ക്‌ സംഘാടകര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പയസ്‌ ആലപ്പാട്ട്‌ (1 847 828 5082), സിബി കദളിമറ്റം ( 1 847 338 8265), ബിജോയി നടുപ്പറമ്പില്‍ (1 847 722 5555). വെബ്‌: www.lukosenaduparambilfoundation.org. മാത്യു തട്ടാമറ്റം അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.