You are Here : Home / USA News

ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍, യു.എസ്‌.എ അനുശോചനം രേഖപ്പെടുത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 09, 2015 07:33 hrs UTC

ന്യൂയോര്‍ക്ക്‌: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും കേരള നിയമസഭാ സ്‌പീക്കറുമായ ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍ നാഷണല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. രാഷ്‌ട്രീയഭേദമെന്യേ ഏവര്‍ക്കും സ്വീകാര്യനായ വ്യക്തിയായിരുന്നു ശ്രീ കാര്‍ത്തികേയനെന്ന്‌ ഐ.എന്‍.ഒ.സി (ഐ) കേരളാ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ ജോബി ജോര്‍ജ്‌ തന്റെ അനുശോചന സന്ദേശത്തില്‍ പറയുകയുണ്ടായി. കെ.എസ്‌.യുവിലൂടെയും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങളിലൂടെയും തുടക്കംകുറിച്ച്‌ പിന്നീട്‌ കേരള രാഷ്‌ട്രീയത്തിലെ ഏറ്റവും ആദരിക്കപ്പെടുന്ന ഒരു വ്യക്തിയായി മാറുവാന്‍ ജി. കാര്‍ത്തികേയന്‌ സാധിച്ചിട്ടുണ്ട്‌. ആദര്‍ശങ്ങള്‍ മുറുകെപ്പിടിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ അദ്ദേഹം എന്നും നിലകൊണ്ടിട്ടുള്ളത്‌. കാര്‍ത്തികേയന്റെ വിയോഗം കേരളത്തിലും കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും തീരാനഷ്‌ടമാണ്‌ വരുത്തിയിരിക്കുന്നതെന്ന്‌ അനുശോചന സന്ദേശത്തില്‍ ഐ.എന്‍.ഒ.സി (ഐ) നാഷണല്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിക്കുവേണ്ടി ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്‌, ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌, നാഷണല്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ചാക്കോട്ട്‌ രാധാകൃഷ്‌ണന്‍, ഡോ. മാമ്മന്‍ സി. ജേക്കബ്‌, സജി ഏബ്രഹാം, ഡോ. അനുപം രാധാകൃഷ്‌ണന്‍ എന്നിവരും മറ്റ്‌ കമ്മിറ്റി അംഗങ്ങളും അനുസ്‌മരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.