You are Here : Home / USA News

മിഷന്‍സ് ഇന്ത്യ ഇന്റര്‍നാഷണല്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 10 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, March 09, 2015 11:09 hrs UTC


                        
ഡാലസ്. മിഷന്‍സ് ഇന്ത്യ ഇന്റര്‍നാഷണല്‍ ഫെല്ലോഷിപ്പ് ഓഫ് ഡാലസ് പന്ത്രണ്ടാമത് വാര്‍ഷിക കണ്‍വന്‍ഷന്‍ ഏപ്രില്‍ 10 മുതല്‍ ഡാലസില്‍. ഫാര്‍മേഴ്സ് ബ്രാഞ്ച് ലൂനാ റോഡിലുളള മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ് ഓഡിറ്റോറിയത്തില്‍  നടക്കുന്ന കണ്‍വന്‍ഷനില്‍ മിഷന്‍സ് ഇന്ത്യ ജനറല്‍ സെക്രട്ടറിയും സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ ഡോ. ജോര്‍ജ് ചെറിയാന്‍ വചന പ്രഘോഷണത്തിനു നേതൃത്വം നല്‍കും.

ഏപ്രില്‍ 10, 11, 12 തീയതികളില്‍ വൈകിട്ട് 6.30 മുതല്‍ 9 വരെയാണ് കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ കണ്‍വന്‍ഷന്‍െറ ഉദ്ഘാടനം വെളളിയാഴ്ച വൈകിട്ട് റവ. ജോസ് സി. ജോസഫ് മാത്യു നിര്‍വഹിക്കും. കണ്‍വന്‍ഷനോടനുബന്ധിച്ചു ഇന്ത്യന്‍ ക്രീക്ക്ഹോം ഓണേഴ്സ് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഏപ്രില്‍ 7, 8, 9 രാവിലെ 9.30 മുതല്‍ 12 വരെ ബൈബിള്‍ പഠന ക്ലാസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കണ്‍വന്‍ഷന്‍െറ വിജയകരമായ നടത്തിപ്പിന് റവ. ഡോ. പി. പി. ഫിലിപ്പ്, പി. വി. ജോണ്‍, കുര്യന്‍ ഉമ്മന്‍, ജോണ്‍ മാത്യു, ജോര്‍ജ് വര്‍ഗീസ്, ജോര്‍ജ് മാത്യു, സാംസണ്‍ ജോര്‍ജ് എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നു. വാര്‍ഷിക കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.