You are Here : Home / USA News

ലോകമലയാളി കൗണ്‍സിലിന് പുതിയ ഭാരവാഹികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 08, 2015 09:44 hrs UTC

ന്യു ജഴ്‌സി: ലോകമലയാളി കൗണ്‍സിലിന്റെ ന്യൂ ജെഴ്‌സി മേഖല ജെനറല്‍ ബോഡി യോഗം കഴിഞ്ഞദിവസം നടന്നു. ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. ശ്രീധര്‍ കാവിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 2015 – 16 വര്‍ഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് ബ്ല്യു.എം.സി സ്ഥാപകരായ ഡോ. ജോര്‍ജ് ജേക്കബ്, അലക്‌സ് വിളനിലം കോശി, തോമസ് വി ജേക്കബ് പി.ടി. ചാക്കോ എന്നിവര്‍ നിരീക്ഷകരായിരുന്നു. നാഷനല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്‌സസ് ഓഫ് അമേരിക്കയുടെ മുന്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായ തങ്കമണി അരവിന്ദനെ പുതിയ പ്രസിഡന്റായും തോമസ് വി. ജേക്കബിനെ ചെയര്‍മാനായും ഗോപിനാഥന്‍ നായരെയും ഡോ. എലിസബത്ത് മാമന്‍ പ്രസാദിനെയും വൈസ് ചെയര്‍മാനായും തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഭാരവാഹികള്‍:

 

സുധീര്‍ നമ്പ്യാര്‍ (വൈസ് പ്രസിഡന്റ്), സോഫി വില്‍സന്‍ (വൈസ് പ്രസിഡന്റ്), അനില്‍ പുത്തന്‍ചിറ (ജനറല്‍ സെക്രട്ടറി), ജിനേഷ് തമ്പി (ജോയിന്റെ സെക്രട്ടറി) ഫിലിപ് മാററ്റ് (ട്രഷറര്‍), റോയ് മാത്യു (എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ മെംബര്‍). അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി അമേരിക്കന്‍ മലയാളി സമൂഹത്തിലെ പ്രമുഖരായ ഡോ. ജേക്കബ്, അലക്‌സ് വിളനിലം കോശി, തോമസ് മൊട്ടക്കല്‍, ഷീലാ ശ്രീകുമാര്‍, രുഗ്മിണി പത്മകുമാര്‍ തുടങ്ങിയവരെയും തിരഞ്ഞെടുത്തു. 1995 ല്‍ സ്ഥാപിതമായ ലോകമലയാളി കൗണ്‍സിലിന്റെ 20ാം വാര്‍ഷികം ആഘോഷിക്കുന്ന 2015 ല്‍ വര്‍ഷം മുഴുവന്‍ നീളുന്ന വിവിധ സാംസ്‌കാരിക പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആഘോഷങ്ങളുടെ ഭാഗമായി ന്യൂ ജെഴ്‌സിയിലെ പ്രമുഖ മലയാളി അസോസിയേഷനുകളുടെയും സംയുക്ത മീറ്റിംഗും സംഘടിപ്പിക്കപ്പെട്ടു. മറ്റ് മലയാളി സംഘടനകളെക്കൂടി ഉള്‍പ്പെടുത്തി സമൂഹത്തിന് ഗുണകരമായ പുതിയ പരിപാടികള്‍ ഇനിവരും മാസങ്ങളില്‍ സംഘടിപ്പിക്കുമെന്ന് നിയുക്ത പ്രസിഡന്റ് തങ്കമണി അരവിന്ദന്‍ പ്രസ്താവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.