You are Here : Home / USA News

സെന്റ്‌ മേരീസ്‌ പാരീഷ്‌ കൗണ്‍സില്‍ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനെ അഭിനന്ദിച്ചു

Text Size  

Story Dated: Saturday, March 07, 2015 10:13 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

ചിക്കാഗോ: സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ കീഴിലുള്ള ക്‌നാനായ റീജിയനുകളിലെ ഇടവകകളേയും മിഷനുകളേയും അഞ്ച്‌ ഫൊറോനകളായി തിരിച്ച്‌ കല്‍പ്പന പുറപ്പെടുവിച്ച രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിനെ ചിക്കാഗോ സെന്റ്‌ മേരീസ്‌ പാരീഷ്‌ കൗണ്‍സില്‍ യോഗം അഭിനന്ദിച്ചു. രൂപതയുടെ കീഴില്‍ ക്‌നാനായ സമുദായത്തിന്റെ അജപാലന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും സമുദായാംഗങ്ങള്‍ക്ക്‌ ആദ്ധ്യാത്മിക ആവശ്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി നിറവേറ്റിക്കൊടുക്കുന്നതിനും പുതിയ ഫൊറോനകളുടെ രൂപീകരണം ഏറെ ഫലപ്രദമായിരിക്കുമെന്ന്‌ പരീഷ്‌ കൗണ്‍സില്‍ വിലയിരുത്തി.

 

ചിക്കാഗോ, ന്യൂയോര്‍ക്ക്‌, ഫ്‌ളോറിഡ, ഹൂസ്റ്റണ്‍, കാലിഫോര്‍ണിയ എന്നീ അഞ്ച്‌ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ പുതിയ ഫൊറോനകള്‍ രൂപംകൊണ്ടിരിക്കുന്നത്‌. സ്വന്തമായ മിഷനുകളും ഇടവകകളും ഫൊറോനകളും, റീജിയനുകളും ഒക്കെയായി ക്‌നാനായ സഭാ സമൂഹത്തെ അജപാലന വളര്‍ച്ചയിലേക്ക്‌ നയിക്കുന്ന സീറോ മലബാര്‍ രൂപതാ നേതൃത്വത്തോട്‌ ചേര്‍ന്നു നിന്ന്‌ സഭാത്മക വളര്‍ച്ച പ്രപിക്കുവാന്‍ പരിശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പുതിയ ഫൊറോനകളിലെ വികാരിമാരേയും ഇടവകാംഗങ്ങളേയും യോഗം അനുമോദിക്കുകയും അവര്‍ക്ക്‌ എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്‌തു. ഇടവക വികാരി ഫാ. തോമസ്‌ മുളവനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പാരീഷ്‌ കൗണ്‍സില്‍ യോഗത്തില്‍ അസിസ്റ്റന്റ്‌ വികാരി ഫാ. സുനി പടിഞ്ഞാറേക്കരയും കൗണ്‍സില്‍ അംഗങ്ങളും പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.