You are Here : Home / USA News

ജോര്‍ജ്ജിയ ഇന്ത്യന്‍ നഴ്സസ്സ് അസോസിയേഷന്റെ ഉദ്ഘാടനം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, March 06, 2015 11:26 hrs UTC


 
അറ്റ്ലാന്റ. ജോര്‍ജ്ജിയ ഇന്ത്യന്‍ നഴ്സസ് അസോസിയേഷന്റെ  (ജീന)  2015-2016 കാലയളവിലേക്കുള്ള   പ്രവര്‍ത്തന പരിപാടികളുടെ ഉദ്ഘാടനം   ലില്‍ബണില്‍ ഫെബ്രുവരി 22നു വിവിധ പരിപാടികളോടെ നടന്നു.

മൌന പ്രാര്‍ഥനയോടെ ആരംഭിച്ച പൊതുയോഗത്തില്‍ ശ്രീമതി മിനി ജേക്കബ് സ്വാഗതമാശംസിച്ചു. തുടര്‍ന്ന്, ജീനയുടെ സ്ഥാപകയും മുന്‍ പ്രസിഡന്റുമായ ശ്രീമതി മേരി ജോസ് യോഗത്തെ അഭിസംബോധന ചെയ്യുകയും കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ക്ക് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ കാലനേട്ടങ്ങളെ വിലയിരുത്തുകയും ജൂലൈ മാസത്തില്‍ സംഘടിപ്പിച്ച  നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഓഫ് അമേരിക്ക (നൈന)യുടെ Biennial Conference at Sea  യെ കുറിച്ച് സംസാരിക്കുകയും അതില്‍ ജീനയുടെ സാന്നിദ്ധ്യത്തെ കുറിച്ചും കൈവരിച്ച വിജയത്തെകുറിച്ചും മേരി ജോസ്  വാചാലയായി.  

നൈനായുടെ ഏവര്‍  റോളിംഗ് ട്രോഫി   ഈ വര്‍ഷം ജീനയ്ക്കു കരസ്ഥമാക്കാന്‍ കഴിഞ്ഞത്  വളരെ സുത്യര്‍ഹമായ നേട്ടമാണെന്ന് അവര്‍ പറഞ്ഞു. നൈനായുടെ മ്മദ്ധദ്ദhന്ധദ്ധnദ്ദന്റlനPadma_chandrakkala അവാര്‍ഡ് നേടിയ ശ്രീമതി അച്ചാമ്മ കൊകൊത്തിനെയും നഴ്സസ് എക്സലന്‍സ് അവാര്‍ഡ് നേടിയ ലില്ലി ആനിക്കാട്ടിനെയും മേരി ജോസ് അനുമോദിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡന്റ് ശ്രീമതി ലില്ലി ആനിക്കാട്ട്, വൈസ് പ്രസിഡെന്‍റ് ശ്രീമതി മീന ജോസഫ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡെന്‍റ് ശ്രീമതി ജാനറ്റ് ജെയിംസ് കാശിനാഥന്‍, സെക്രട്ടറി  ശ്രീമതി ജെസ്സി മാത്യു, ട്രഷറര്‍ ശ്രീമതി ബെറ്റ്സീ അഗസ്റ്റിന്‍ എന്നീവരെ അഭിനദിക്കുകയും സദസിനു പരിചയപ്പെടുത്തുകയുമുണ്ടായി.

മുന്‍ സെക്രട്ടറി, ശ്രീമതി ഷെര്‍ലി പാറയില്‍ ജീനയുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള മുന്‍റിപ്പോര്‍ട്ട്  വായിച്ചു  പുതിയ സെക്രടറി ശ്രീമതി ജെസ്സി മാത്യുവിന് രേഖകള്‍ കൈമാറി. ശ്രീമതി ബെറ്റ്സീ അഗസ്റ്റിന്‍ പണമിടപാടുകളെ പറ്റിയുള്ള വിവരണം നല്കുകയും പാസ്സാക്കുകയും ചെയ്തു. മുന്‍ വൈസ് പ്രസിഡെന്‍റ്  ശ്രീമതി സിസിലി, മുന്‍ പ്രസിഡെന്‍റ്  ചെയ്ത എല്ലാ പ്രവര്‍ത്തങ്ങള്‍ക്കും സേവനങ്ങള്‍ക്കും നന്ദി രേഖപ്പെടുത്തി.

പ്രസിഡന്‍റ് ശ്രീമതി ലില്ലി ആനിക്കാട്ട് ജീനയുടെ ഭാവി പരിപാടികളും  ലക്ഷ്യങ്ങള്‍ക്കും വിവരിച്ചു. മാര്‍ച്ച് 15ന്- സായി ഹെല്‍ത്ത് ഫെയര്‍, ഏപ്രില് 19 ന്- സിപിആര്‍ റിനൂവല്‍, മേയ് 9ന്- നഴ്സസ് ഡേ ആഘോഷം എന്നീ പരിപാടികള്‍ നടക്കും.

വൈസ് പ്രസിഡന്‍റ്  ശ്രീമതി മീന ജോസഫ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.  പബ്ളിക് റിലേഷന് വേണ്ടി ഷൈനി മൂഞ്ഞേലി അറിയിച്ചതാണിത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്   http://www.thegina.org/

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.