You are Here : Home / USA News

എന്‍.വൈ.എം.എസ്‌.സി ബാസ്‌ക്കറ്റ്‌ ബോള്‍ ലീഗ്‌ 2015

Text Size  

Story Dated: Friday, March 06, 2015 10:47 hrs UTC

ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്ക്‌ മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബിന്റെ ഭാഗമായ ബാസ്‌കറ്റ്‌ ബോള്‍ ലീഗിന്റെ മൂന്നാമത്‌ എഡിഷന്‍ മാര്‍ച്ച്‌ 14-ന്‌ 4 മണി മുതല്‍ ആരംഭിക്കുന്നതാണ്‌. എല്ലാ ശനിയാഴ്‌ചയും 4 മണി മുതല്‍ 7 മണി വരെ ഗെയിംസ്‌ ഉണ്ടായിരിക്കുന്നതാണ്‌. ക്വാര്‍ട്ടര്‍ ഫൈനല്‍ ജൂണ്‍ 6-നും, സെമിഫൈനല്‍ ജൂണ്‍ 13-നും ഫൈനല്‍ ജൂണ്‍ 20-നും ഫ്രാങ്ക്‌ പഡ്രാന്‍ ഹൈസ്‌കൂളില്‍ (ക്വീന്‍സ്‌) നടത്തപ്പെടുന്നതാണ്‌. (74/20 Commonwelth Blvd) മുന്‍ വര്‍ഷങ്ങളിലെപ്പോലെ അത്യന്തം വാശിയേറിയ മത്സരങ്ങളില്‍ പത്ത്‌ ടീമുകള്‍ മത്സരിക്കുന്നതാണ്‌. ഓരോ ടീമിനും എട്ട്‌ റെഗുലര്‍ ഗെയിംസ്‌ ഉണ്ടായിരിക്കുന്നതാണ്‌. വാശിയേറിയ മത്സരങ്ങള്‍ കാണുവാന്‍ എല്ലാ സ്‌പോര്‍ട്‌സ്‌ പ്രേമികളേയും ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്യു ജോഷ്വാ (ബോബി) ബസ്‌ക്‌റ്റ്‌ ബോള്‍ കോര്‍ഡിനേറ്റര്‍, എന്‍.വൈ.എം.എസ്‌.സി - 646 261 6314, ഈപ്പന്‍ ചാക്കോ (പ്രസിഡന്റ്‌) 516 849 2832, സാക്ക്‌ മാത്യു (സെക്രട്ടറി) 917 208 1714, മാത്യു ചെറുവള്ളില്‍ (ട്രഷറര്‍) 516 587 1403, നെബു ആന്ത്രയോസ്‌ (516 428 7755), ഷാജോണ്‍ മാത്യു (917 539 2652), രാജു പറമ്പില്‍ (516 455 2917), ചെറിയാന്‍ പെരുമാള്‍ (516 439 9087), സജി തോമസ്‌ (646 591 8465). രഘു നൈനാന്‍ ഒരു വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.