You are Here : Home / USA News

ചിക്കാഗോ സെന്റ്‌ മേരീസില്‍ ജന്മദിനവും വിവാഹ വാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു

Text Size  

Story Dated: Thursday, March 05, 2015 01:36 hrs UTC

ജോണിക്കുട്ടി പിള്ളവീട്ടില്‍

ചിക്കാഗോ: ചിക്കാഗോ സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ ആശീര്‍വദിച്ചു. മാര്‍ച്ച്‌ ഒന്നാം തീയതി രാവിലെ പത്തുമണിയുടെ വിശുദ്ധ കുര്‍ബാനയ്‌ക്കുശേഷം ചിക്കാഗോ സെന്റ്‌ മേരീസ്‌ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷിക്കുന്നവരെ അനുമോദിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥനചൊല്ലി ആശീര്‍വദിക്കുകയും ചെയ്‌തു. ഇടവക വികാരി ഫാ. തോമസ്‌ മുളവനാല്‍, അസിസ്റ്റന്റ്‌ വികാരി ഫാ. സുനി പടിഞ്ഞാറെക്കര എന്നിവര്‍ സന്നിഹിതരായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.