You are Here : Home / USA News

ബോബി സേവ്യറിന്റെ സംസ്‌കാരം ശനിയാഴ്ച ; വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പൊതുദര്‍ശനം

Text Size  

Story Dated: Wednesday, March 04, 2015 11:47 hrs UTC

ജയിസണ്‍ മാത്യു

 

ടൊറോന്റോ : മികച്ച വാഗ്മിയും സംഘാടകനും എഴുത്തുകാരനും കനേഡിയന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന ബോബി സേവ്യറിന്റെ ശവസംസ്‌കാര ശുശ്രൂഷകള്‍ ശനിയാഴ്ച പകല്‍ 11 മണിക്ക് മിസ്സിസ്സാഗായിലുള്ള സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ കാത്തോലിക് പള്ളിയില്‍ ( (St.Francis Xaviour Church ( Mavis Road, Mississauga, ON L5V 2X5) (Mavis & Matheson) നടക്കും. തുടര്‍ന്ന് ബ്രാംടണിലുള്ള അസംഷന്‍ കാത്തോലിക് സെമിത്തേരിയില്‍ (Assumption Catholic Cemetry - 6933 Tomken Road Mississauga, ON L5T 1N4) മൃതദേഹം സംസ്‌കരിക്കും.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വൈകുന്നേരം 5 മുതല്‍ 9 വരെ മേഡോവെയില്‍ വിസിറ്റെഷന്‍ സെന്ററില്‍ (Meadowale Visitation Centre (7732 Mavis Rd, Brampton, ON L6Y 5M1) മൃതശരീരം പൊതുദര്‍ശനത്തിന് വെക്കുന്നതാണ് . കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഹൃദയസ്തംഭനത്തെതുടര്‍ന്നാണ് ബോബി സേവ്യറിന്റെ ദാരുണമായ മരണം സംഭവിച്ചത് . കേരളത്തില്‍ കോട്ടയം കുറവിലങ്ങാട് നന്പൂരിതൊട്ടിയില്‍ കുര്യന്റെയും അന്നമ്മയുടേയും പുത്രനാണ് . കുഞ്ഞുമോന്‍ , വല്‍സ ( രണ്ടുപേരും കാനഡയില്‍ ), ലൈലമ്മ എന്നിവരാണ് സഹോദരങ്ങള്‍. തലയോലപറന്പ് മരങ്ങോലില്‍ സോഫി തോമസാണ് ഭാര്യ. മാസങ്ങള്‍ക്ക് മുന്പ് നടന്ന തെരഞ്ഞെടുപ്പില്‍ സ്‌കൂള്‍ ബോര്‍ഡ് ട്രസ്ടിയായി തെരഞ്ഞെടുക്കപ്പെട്ട ഷോണ്‍ സേവ്യറാണ് ഏക പുത്രന്‍ . സ്‌കൂള്‍ ബോര്‍ഡ് ട്രസ്ടി തോമസ് കെ തോമസിന്റെ സഹോദരീ ഭര്‍ത്താവാണ് ബോബി. ടൊറോന്റോയിലെ സെന്റ് തോമസ് സീറോമലബാര്‍ കാത്തലിക് പള്ളിയിലെ ട്രഷറാര്‍, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ബോബി , വിവിധ മലയാളീ അസോസിയേഷനുകളില്‍ പല നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് .

 

വിവിധ അസോസിയേഷനുകളെ തമ്മില്‍ കൂട്ടി യോജിപ്പിക്കുന്നതില്‍ അദ്ദേഹം വളരെയധികം ശ്രമിച്ചിരുന്നു. ലാനാ , ഫൊക്കാന, ഫോമാ തുടങ്ങിയ സംഘടനകളിലെ മലയാള സാഹിത്യ സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായിരുന്നു. സര്‍ഗധാരാ വിഷന്‍, മലയാള മയൂരം, ഡാന്‍സിംഗ് ഡാംസല്‍സ് തുടങ്ങിയ വിവിധ പ്രസ്ഥാനങ്ങളില്‍ ഉപദേശക സമതിയംഗമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കാനഡയിലുള്ള വിവിധ സംഘടനകള്‍ അനുശോചനം രേഖപ്പെടുത്തി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.