You are Here : Home / USA News

ഷിക്കാഗോ സേക്രഡ്‌ ഹാര്‍ട്ട്‌ ഇടവകയില്‍ കുടുംബ നവീകരണ സെമിനാര്‍

Text Size  

Story Dated: Tuesday, March 03, 2015 11:38 hrs UTC

ബിനോയി കിഴക്കനടി

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍, മാര്‍ച്ച്‌ ഒന്നാം തിയതി ഒമ്പതേമുക്കാലിന്‌ വികാരി ഫാദര്‍ എബ്രാഹം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തിലും ഫാദര്‍ പോള്‍ ചാലിശ്ശേരിയുടെ സഹകാമ്മികത്വത്തിലുമുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം കുടുംബ നവീകരണത്തിന്റെ ഭാഗമായി നടത്തുന്ന പ്രധമ സെമിനാര്‍ നടന്നു. റ്റോണി പുല്ലാപ്പള്ളിയുടെ സ്വാഗതപ്രസംഗത്തോടാരംഭിച്ച സെമിനാറില്‍, ഫാമിലി വര്‍ഷമായി ആചരിക്കേണ്ടതിന്റെ ആവശ്യകതയും, അതിനോടനുബന്ധിച്ച്‌ ഇടവകതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട വിവിധ വിഷയങ്ങളേപ്പറ്റിയും പവര്‍പോയിന്റ്‌ പ്രസന്റേഷനിലൂടെ ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയുടെ ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ഫാദര്‍ പോള്‍ ചാലിശ്ശേരി വിശദീകരിച്ചു. രൂപതയില്‍ പുതിയതായി ആരംഭിച്ച ഫാമിലി അപ്പസ്‌തോലേറ്റ്‌ ഈ രൂപതയിലെ കുടുംബനവീകരണത്തിനായി ഒത്തനവധി പരിപാടികള്‍ ആസൂത്രണം ചെയ്‌തു വരികയാണെന്ന്‌ ഫാദര്‍ ചാലിശ്ശേരി അറിയിച്ചു.

 

ക്‌നാനായ ഫാമിലി കമ്മീഷന്റെ നേത്രുത്വത്തില്‍ നടത്തുന്ന പ്രീമാര്യേജ്‌ കോഴ്‌സുകളും മറ്റ്‌ പരിപാടികളും ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ടെന്നും ഫാദര്‍ ചാലിശ്ശേരി പ്രസ്‌താവിക്കുകയുണ്ടായി. സരളവും വിജ്ഞാനപ്രദവുമായി ഈ സെമിനാര്‍ നയിച്ച ഫാദര്‍ ചാലിശ്ശേരിക്കും, ഇത്‌ കോര്‍ഡിനേറ്റ്‌ ചെയ്‌തവര്‍ക്കും, പങ്കെടുത്തവര്‍ക്കും ജീനോ കോതലടി നന്ദി പറഞ്ഞു. റ്റോണി പുല്ലാപ്പള്ളി, അജിമോള്‍ പുത്തെന്‍പുരയില്‍, മോളമ്മ തൊട്ടിച്ചിറ, ജോയി മുതുകാട്ടില്‍, മഞ്‌ജു ചകരിയാന്തടം എന്നിവരാണ്‌ സെമിനാറിന്‌ നേത്രുത്വം നല്‍കിയത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.