You are Here : Home / USA News

വെസ്റ്റ്‌ ചെസ്റ്റര്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ചര്‍ച്ചില്‍ ആനുവല്‍ റിട്രീറ്റ്‌ മാര്‍ച്ച്‌ ഏഴിന്‌

Text Size  

Story Dated: Tuesday, March 03, 2015 11:35 hrs UTC

ജേക്കബ്‌ അലക്‌സ്‌

 

ന്യൂയോര്‍ക്ക്‌: വെസ്റ്റ്‌ ചെസ്റ്റര്‍ സെന്റ്‌ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ ആനുവല്‍ റിട്രീറ്റ്‌ മാര്‍ച്ച്‌ ഏഴിന്‌ ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ ആരംഭിക്കും. യോങ്കേഴ്‌സിലെ 100 അണ്ടര്‍ഹില്‍ സ്‌ട്രീറ്റിലുള്ള ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെടുന്ന വാര്‍ഷിക ധ്യാനത്തിന്‌ ഫാ. ബോബി പീറ്റര്‍, ഫാ. വിജയ്‌ തോമസ്‌, ഫാ. ദിലീപ്‌ ചെറിയാന്‍ എന്നിവര്‍ നേതൃത്വം നല്‍കും. ഫാ. വിജയ്‌ തോമസായിരിക്കും കുട്ടികള്‍ക്കുള്ള ധ്യാനത്തിന്‌ നേതൃത്വം നല്‌കുന്നത്‌. തുടര്‍ന്ന്‌ 12 മണിക്ക്‌ ഉച്ചനമസ്‌കാരവും കുമ്പസാരവും നടക്കും. എല്ലാ വിശ്വാസികളും ഈവര്‍ഷത്തെ വാര്‍ഷികധ്യാനത്തില്‍ പങ്കെടുക്കണമെന്നും ആണ്ടുകുമ്പസാരം നടത്തുന്നതിനുള്ള സൗകര്യം ഇതോടനുബന്ധിച്ച്‌ ഉണ്ടായിരിക്കുന്നതാണെന്നും വികാരി ഫാ. ദിലീപ്‌ ചെറിയാന്‍ അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഏലിയാമ്മ ഇട്ടന്‍പിള്ള (സെക്രട്ടറി) 845 671 2023, ഷൈന്‍ ജോര്‍ജ്‌ (ട്രഷറര്‍) 914 483 9540, മാത്യു കെ. രാജന്‍ (കണ്‍വീനര്‍) 914 482 7543, ഷാജി ചാക്കോ (പ്രയര്‍ കോര്‍ഡിനേറ്റര്‍) 914 309 1554.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.