You are Here : Home / USA News

ഗോപിയോയുടെ ബിസിനസ്‌ കോണ്‍ഫറന്‍സും, ആനുവല്‍ ഗാലയും ഓക്‌ബ്രൂക്ക്‌ മാരിയറ്റില്‍ ഏപ്രില്‍ 18-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 02, 2015 05:22 hrs UTC

ഷിക്കാഗോ: ഇന്ത്യക്കാരുടെ ഗ്ലോബല്‍ ഓര്‍ഗനൈസേഷനായ ഗോപിയോ (Gopio) ഷിക്കാഗോ ചാപ്‌റ്ററിന്റെ ബിസിനസ്‌ കോണ്‍ഫറന്‍സും, ആനുവല്‍ ഗാലയും ഓക്‌ബ്രൂക്ക്‌ മാരിയറ്റ്‌ ഹോട്ടലിന്റെ വിശാലമായ ഗ്രാന്റ്‌ ബാളില്‍ വെച്ച്‌ ഏപ്രില്‍ 18-ന്‌ നടത്തപ്പെടുന്നതാണെന്ന്‌ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ പഞ്ചാബി ധാബ റെസ്റ്റോറന്റിന്റെ ബാങ്ക്വറ്റ്‌ ഹാളില്‍ വെച്ച്‌ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യക്കാരുടെ ഏറ്റവും വലിയ ഓര്‍ഗനൈസേഷനുകളില്‍ ഒന്നായ ഗോപിയോയിക്ക്‌ ഇരുപതില്‍പ്പരം രാജ്യങ്ങളില്‍ ചാപ്‌റ്ററുകളുണ്ട്‌. ഗോപിയോ ഷിക്കാഗോ ചാപ്‌റ്റര്‍ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡ്‌ നടത്തിയ പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളെ പ്രതിനിധീകരിച്ച്‌ ടി.വി. ഏഷ്യ, ഇന്ത്യാ പോസ്റ്റ്‌, ദേശി ടോക്ക്‌, ഹായ്‌ ഇന്ത്യ, ഇന്ത്യാ ട്രിബ്യൂണ്‍ എന്നിവര്‍ പങ്കെടുത്തു. ഗോപിയോ പ്രസിഡന്റ്‌ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ സമ്മേളനത്തിന്റെ വിശജദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക്‌ നല്‍കി.

 

ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ജനറല്‍, വിവിധ വന്‍കിട കമ്പനികളായ ജെ.പി മോര്‍ഗന്‍ ചെയ്‌സ്‌, മോട്ടറോള, യു.എല്‍, അബോട്ട്‌ (Abbott), അസെഞ്ച്വര്‍ (Acenture) എന്നിവകളുടെ എക്‌സിക്യൂട്ടീവ്‌ ബിസിനസ്‌ കോണ്‍ഫറന്‍സിലും, ബിസിനസ്‌ നെറ്റ്‌ വര്‍ക്കിംഗിലും പങ്കെടുക്കും. ജെ.പി മോര്‍ഗന്‍ ചെയ്‌സിന്റെ മിഡ്‌വെസ്റ്റ്‌ ചെയര്‍മാനും, മുന്‍ കോണ്‍ഗ്രസ്‌ വിമനുമായ മെലീസ ബീന്‍ ആയിരിക്കും കീനോട്ട്‌ സ്‌പീക്കര്‍. പബ്ലിക്‌ മീറ്റിംഗില്‍ യു.എസ്‌ പൊളിറ്റിക്കല്‍ ലീഡറായ ഇല്ലിനോയിസ്‌ ലഫ്‌റ്റനന്റ്‌ ഗവര്‍ണര്‍ എവലിന്‍ സന്‍ഗുയിനിറ്റി, കോണ്‍ഗ്രസ്‌ മാന്‍ ഡാനി ഡേവിസ്‌, കോണ്‍ഗ്രസ്‌മാന്‍ ബോബ്‌ ഡോള്‍ഡ്‌, സ്റ്റേറ്റ്‌ സെനറ്റര്‍മാര്‍, സ്റ്റേറ്റ്‌ റെപ്രസന്റേറ്റീവുമാര്‍, ഇല്ലിനോയി സ്റ്റേറ്റ്‌ പ്രസിഡന്റ്‌ എന്നിവര്‍ പങ്കെടുക്കും. വിവിധ ബോളിവുഡ്‌ ഗായകരുടെ ഗാനമേള, വിവിധ അമേരിക്കക്കാരും, ഇന്ത്യക്കാരും പങ്കെടുക്കുന്ന ഫാഷന്‍ ഷോ, വിവിധ ഇന്ത്യന്‍ സ്റ്റേറ്റുകളുടെ നൃത്തങ്ങള്‍ എന്നിവ പരിപാടികള്‍ക്ക്‌ കൊഴുപ്പേകും. ടിക്കറ്റുകള്‍ sulekha.com-ലൂടെ മാര്‍ച്ച്‌ 15 മുതല്‍ ലഭ്യമാകും. ഗോപിയോ ഷിക്കാഗോയെ പ്രതിനിധീകരിച്ച്‌ സെക്രട്ടറി സാവിന്ദര്‍ സിംഗ്‌, ട്രഷറര്‍ സൈദ്‌ ഹുസൈനി, ജോയിന്റ്‌ സെക്രട്ടറി വിക്രാന്ത്‌ സിംഗ്‌, അഡൈ്വസറി ബോര്‍ഡ്‌ ചെയര്‍മാന്‍ ഹീനാ ത്രിവേദി, ജോയിന്റ്‌ ട്രഷറര്‍ ജോ നെടുങ്ങോട്ടില്‍, ബോര്‍ഡ്‌ അംഗങ്ങളായ ഡോ. ബാപ്പു അറക്കപ്പുടി, ഹാരിഷ്‌ കൊളസാനി എന്നിവര്‍ പങ്കെടുത്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ gladsonvarghese.com-ലോ 847 561 8402 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.