You are Here : Home / USA News

യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‌ പുതിയ സാരഥികള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, March 01, 2015 11:41 hrs UTC

ന്യൂയോര്‍ക്ക്‌: യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്റെ 2015- വര്‍ഷത്തെ ഭാരവാഹികളെ യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസ്‌ ഇന്‍ഡ്യന്‍ റെസ്റ്റോറന്റില്‍ വെച്ച്‌ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുതതു. പ്രസിഡന്റ്‌ ബിനു ജോസഫിന്റെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗത്തില്‍ സെക്രട്ടറി സഞ്‌ജു കുറുപ്പ്‌ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിക്കുകയും ട്രഷറര്‍ മാത്യു പി. തോമസ്‌ വരവ്‌ ചെലവ്‌ കണക്കുകള്‍ അവതരിപ്പിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്‌- മാത്യു പി. തോമസ്‌, വൈസ്‌ പ്രസിഡന്റ്‌- ബിനോയ്‌ മത്തായി, സെക്രട്ടറി- ഷിനു ജോസഫ്‌, ട്രഷറര്‍- തോമസ്‌ മാത്യു, ജോയിന്റ്‌ സെക്രട്ടറി- റോബിന്‍ മത്തായി, ജോയിന്റ്‌ ട്രഷറര്‍- ബെന്‍ കൊച്ചീക്കാരന്‍ എന്നിവരെ യോഗം ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. കൂടാതെ വിജയ കുറുപ്പ്‌, ജോഫ്രിന്‍ ജോസ്‌, കെ.സി തോമസ്‌, ഷോബി ഐസക്ക്‌, രാജേഷ്‌ പിള്ള, തങ്കപ്പന്‍ രാജന്‍, സുരേഷ്‌ നായര്‍, ബാബുരാജ്‌ പിള്ള, ബാബു ഗീവര്‍ഗീസ്‌ എന്നിവരെ കമ്മിറ്റി അംഗങ്ങളായും, ട്രസ്റ്റി ബോര്‍ഡ്‌ അംഗങ്ങളായി ബിനു ജോസഫ്‌, പ്രദീപ്‌ നായര്‍, സഞ്‌ജു കുറുപ്പ്‌, ടോം സി. തോമസ്‌, വിജയ കുറുപ്പ്‌ തുടങ്ങിയവരേയും യോഗം തെരഞ്ഞെടുത്തു. കൂടാതെ പ്രോഗ്രാം കോര്‍ഡിനേറ്ററായി ഷോബി ഐസക്കിനേയും, പി.ആര്‍.ഒ ആയി സഞ്‌ജു കുറുപ്പിനേയും തെരഞ്ഞെടുത്തു.

 

പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ട മാത്യു പി. തോമസും, സെക്രട്ടറി ഷിനു ജോസഫും തങ്ങളെ തെരഞ്ഞെടുത്ത എല്ലാവരോടും നന്ദി പറയുകയും, വൈ.എം.എയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലാവരേയും ആത്മാര്‍ത്ഥ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്‌തു. ബിനു ജോസഫ്‌ പുതിയ ഭാരവാഹികളെ അനുമോദിക്കുകയും, സഞ്‌ജു കുറുപ്പ്‌ യോഗത്തില്‍ പങ്കെടുത്ത എല്ലാവരോടും നന്ദി പറയുകയും ചെയ്‌തു. പി.ആര്‍.ഒ സഞ്‌ജു കുറുപ്പ്‌ ഒരു വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.