You are Here : Home / USA News

ഷിക്കാഗോ എക്യുമെനിക്കല്‍ കൌണ്‍സില്‍ ലോക പ്രാര്‍ഥനാ ദിനം മാര്‍ച്ച് 7 ന്

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Saturday, February 28, 2015 12:48 hrs UTC


                        
ഷിക്കാഗോ . എക്യൂമെനിക്കല്‍ കൌണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസ് ഇന്‍ ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ അഖില ലോക പ്രാര്‍ഥനാദിനം മാര്‍ച്ച് ഏഴിന് ശനിയാഴ്ച ഷിക്കാഗോയില്‍ ആചരിക്കുന്നു. ഡസ്പ്ലെയിന്‍സിലുളള ഷിക്കാഗോ മാര്‍ത്തോമ ദേവാലയത്തില്‍ വെച്ച് രാവിലെ 9.30 മുതല്‍ പ്രാര്‍ഥനാ ദിന പരിപാടികള്‍ ആരംഭിക്കും.

എല്ലാ വര്‍ഷവും തിരഞ്ഞെടുക്കപ്പെട്ട ഓരോ രാജ്യത്തിന്‍െറ നന്മയേയും പുരോഗതിയേയും ലക്ഷ്യമാക്കി സംഘടിപ്പിക്കുന്ന ഈ പ്രാര്‍ഥനയ്ക്കായി ഈ വര്‍ഷം വേര്‍തിരിച്ചിരിക്കുന്നത് ബഹിമസിനെയാണ്. പരിപാടികളോടനുബന്ധിച്ചുളള മുഖ്യ പ്രഭാഷണത്തിന് ഷിജി അലക്സ് നേതൃത്വം നല്‍കും.  പ്രത്യേക ആരാധന, ബൈബിള്‍ ക്ലാസ്, ഗാനപരിശീലനം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഇതോടനുബന്ധിച്ച് ക്രമീകരിച്ചിരിക്കുന്നു.

വിവിധ രാജ്യങ്ങളില്‍ ഒരു പ്രത്യേക ദിവസം വേര്‍തിരിച്ച് നടത്തപ്പെടുന്ന ഈ പ്രാര്‍ഥനായജ്ഞം അനേകര്‍ക്ക് ആശ്വാസവും നന്മയുടെ ഫലങ്ങള്‍ അനുഭവിക്കുവാനും കഴിഞ്ഞ നാളുകളില്‍ സഹായകരമായിട്ടുണ്ട്. സംഘര്‍ഷ ഭരിതമായ ഇന്നത്തെ ലോക സാഹചര്യത്തില്‍ സമാധാനവും സന്തോഷവും ലഭ്യമാക്കുവാന്‍ നടത്തപ്പെടുന്ന ഈ പ്രാര്‍ഥനാദിനത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി എക്യുമെനിക്കല്‍ ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.