You are Here : Home / USA News

സൌത്ത് വെസ്റ്റ് റീജിയന്‍ മാര്‍ത്തോമ യുവജന സംഖ്യം പട്ടക്കാര്‍ക്ക് യാത്രയയപ്പ് നല്‍കി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 28, 2015 12:30 hrs UTC


ഡാലസ് . മൂന്നു വര്‍ഷത്തെ സേവന കാലാവധി  പൂര്‍ത്തിയാക്കി സ്ഥലം മാറി പോകുന്ന സൌത്ത് വെസ്റ്റ് റീജിയണിലുളള മാര്‍ത്തോമ പട്ടക്കാര്‍ക്ക് സൌത്ത് വെസ്റ്റ് റീജിയന്‍ യുവജന സംഖ്യത്തിന്‍െറ ആഭിമുഖ്യത്തില്‍ സ്നേഹ നിര്‍ഭരായ യാത്രയയപ്പ് നല്‍കി. ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ചില്‍ ഫെബ്രുവരി 21 ശനിയാഴ്ച. റവ. സാം മാത്യുവിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ സഖ്യം സെക്രട്ടറി അജു മാത്യു സ്വാഗതമാശംസിച്ചു.

സഭയായി തങ്ങളെ ഏല്പിച്ച ഉത്തരവാദിത്വം പൂര്‍ണ്ണമായും നിറവേറ്റുവാന്‍ കഴിഞ്ഞു എന്ന ചാരിതാര്‍ത്ഥ്യത്തോടെയാണ് ഇടവകകളിലെ കാലാവധി പൂര്‍ത്തീകരിച്ചു. സഭ ഏല്പിക്കുന്ന പുതിയ ചുമതലകള്‍ ഏറ്റെടുക്കുവാന്‍ തയ്യാറാകുന്നതെന്ന് സ്വീകരണത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് പട്ടക്കാര്‍ പറഞ്ഞു.

റവ. ജോസ് സി. ജോസഫ് മാത്യു (ഫാര്‍മേഴ്സ് ബ്രാഞ്ച്  മാര്‍ത്തോമ ചര്‍ച്ച്)
റവ. ഒ. സി. കുര്യന്‍ (സെന്റ് പോള്‍സ് മാര്‍ത്തോമ ചര്‍ച്ച്)
റവ. സജി തോമസ് (സെഹിയോന്‍ മാര്‍ത്തോമ ചര്‍ച്ച്)
റവ. ഷിബി ഏബ്രഹാം (ഒക്കലഹോമ ചര്‍ച്ച്)
റവ. ജോര്‍ജ് ജേക്കബ് (യൂത്ത് ചാപ്ലയിന്‍ ഡാലസ്)
റവ. റോയ് തോമസ് (ഹൂസ്റ്റണ്‍ യൂത്ത് ചാപ്ലയിന്‍) എന്നിവരാണ് സ്ഥലം മാറി പോകുന്ന പട്ടക്കാര്‍.

യാത്രയയപ്പ് യോഗത്തില്‍ യുവജന സഖ്യത്തെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്റ് ബാബു പി. സൈമണ്‍ ആശംസകള്‍ അറിയിച്ചു പ്രസംഗിച്ചു. ട്രഷറര്‍ ജോബി ജോണ്‍ നന്ദി പറഞ്ഞു. യുവജന സംഖ്യം സമാഹരിച്ച ഉപഹാരവും പട്ടക്കാര്‍ക്ക് നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.