You are Here : Home / USA News

ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ പ്രെയര്‍ ലൈനിന് വന്‍ പിന്തുണ

Text Size  

Story Dated: Friday, February 27, 2015 12:04 hrs UTC


ഡാലസ് . നോര്‍ത്ത്് അമേരിക്കന്‍ പെന്തക്കോസ്ത് സഭകളുടെ 13-ാം മത് ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുന്ന പ്രെയര്‍ ലൈനിന് ക്രൈസ്തവ ജനങ്ങളുടെ വന്‍ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള സഭാ ശുശ്രൂഷകരും വിശ്വാസികളും കോണ്‍ഫറന്‍സിന് നേതൃത്വം  വഹിക്കുന്ന നാഷണല്‍ ഭാരവാഹികളും ലോക്കല്‍ പ്രതിനിധികളും പ്രാര്‍ഥനയില്‍ സജീവ സാന്നിധ്യമായ് നിലകൊളളുന്നു.

ഭാരതത്തില്‍ സമാധാനം നിലനില്‍ക്കുന്നതിനും മത ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനും വിവിധ രാജ്യങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്നതിനും പ്രെയര്‍ ലൈനില്‍ ശക്തമായ പ്രാര്‍ഥന തുടരുകയാണ്. ഒക്കലഹോമ പട്ടണത്തില്‍ ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന കോണ്‍ഫറന്‍സിന്‍െറ ക്രമീകരണങ്ങള്‍ക്കായ് കണ്‍വീനര്‍ പാസ്റ്റര്‍ അലക്സ് വെട്ടിക്കലിന്‍െറ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.

ഫാമിലി കോണ്‍ഫറന്‍സിന്‍െറ അനുഗ്രഹത്തിനും വിജയത്തിനും ഇതര വിജയങ്ങള്‍ക്കുമായ് പ്രാര്‍ഥനയില്‍ സഹകരിക്കുവാന്‍ താല്പര്യമുളളവര്‍ ബന്ധപ്പെടുക.

പാസ്റ്റര്‍ ജോയി വര്‍ഗീസ് : 614 929 1722 പ്രാര്‍ഥനാ സമയം എല്ലാ ഞായറാഴ്ച രാത്രി  9 മണി മുതല്‍ 10 മണി വരെ (ഈസ്റ്റേണ്‍ സമയം)


confrance call  # 712 432 1212
meeting id : 325 402 536
website : www.ipc family confrance.com
Email:ipcfamily confrance@gmail.com

വാര്‍ത്ത. രാജു തരകന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.