You are Here : Home / USA News

വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും കുടുംബസംഗമവും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 25, 2015 11:40 hrs UTC

ന്യൂറൊഷേല്‍: വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കുടുംബസംഗമവും ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും സംയുക്തമായി ഗ്രീന്‍ബര്‍ഗ്ഗിലുള്ള റോയല്‍ ഇന്‍ഡ്യാ പാലസ്സില്‍ വച്ച്‌ ഏപ്രില്‍ 25, ശനിയാഴ്‌ച വൈകിട്ട്‌ 6 മണിമുതല്‍ 11 മണിവരെ നടത്തപ്പെടും. കെ.ജെ ഗ്രിഗറിയുടെയും, രത്‌നമ്മ രാജന്റെയും നേതൃത്വത്തില്‍ ഒരുക്കുന്ന വിഷുക്കണിയും, വെസ്റ്റ്‌ ചെസ്റ്റര്‍ നിവാസികളായ കലാകാരന്മാരുടെയും, കലാകാരികളുടെയും കലാപരിപാടികളും ഉണ്ടായിരിക്കും. അമേരിക്കയിലെ വലുതും, ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നുമായ വെസ്റ്റ്‌ ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഫാമിലി നൈറ്റ്‌ പുതുമയാര്‍ന്ന പരിപാടികളാലും, കേരളത്തനിമയാര്‍ന്ന ഭക്ഷണത്താലും എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്‌.

ഈ ഫാമിലി നൈറ്റ്‌ വിജയപ്രദമാക്കുവാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ നിവാസികളായ എല്ലാ മലയാളി സഹോദരങ്ങളുടെയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ്‌ ശ്രീകുമാര്‍ ഉണ്ണിത്താന്‍ , വൈസ്‌ പ്രസിഡന്റ്‌ തോമസ്‌ കോശി, സെക്രട്ടറി ടെറന്‍സണ്‍ തോമസ്‌, ട്രഷറര്‍ കെ.കെ. ജോണ്‍സണ്‍,ജോയിന്റ്‌ സെക്രട്ടറി ആന്റോ വര്‍ക്കി,ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ ജെ. മാത്യൂസ്‌, ഫാമിലി നൈറ്റ്‌ കോഓര്‍ഡിനേറ്റര്‍ ജോയി ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.