You are Here : Home / USA News

കോര കുരുവിളയുടെ സംസ്കാരം തിങ്കളാഴ്ച

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, February 20, 2015 01:11 hrs UTC


                        
ന്യുജഴ്സി . കുവൈറ്റില്‍ നിര്യാതനായ കോര കുരുവിളയുടെ സംസ്കാരം ഫെബ്രുവരി 23 തിങ്കളാഴ്ച ഈസ്റ്റ് ഹാനോവറില്‍ നടക്കും. ലിവിംഗ്സ്റ്റണ്‍ ക്വിന്‍ ഹോപ്പിംഗ് ഫ്യൂണറല്‍ ഹോമില്‍  (145 East Monut pleasant Ave, Livingston, NJ- 07039)  22 ഞായറാഴ്ച വൈകിട്ട് 3 മുതല്‍ 8.30 വരെ വേയ്ക്ക് സര്‍വീസ് ഉണ്ടായിരിക്കും. തിങ്കളാഴ്ച രാവിലെ 9  മുതല്‍ 12 വരെ ഡോവര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ദേവാലയത്തിnല്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്കാര ശുശ്രൂഷകളും നടക്കും. ഉച്ചകഴിഞ്ഞ് 1 മണിക്ക് ഈസ്റ്റ് ഹാനോവറിലെ റെസ്റ്റ്ലാന്റ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ (77 Deforest Ave, East Hanover, NJ 07936)

സംസ്കാരം നടക്കും.

അവധിക്കാലം കഴിഞ്ഞ് തിരിച്ചുവരവെ കുവൈറ്റ് എയര്‍പോര്‍ട്ടില്‍ വച്ച് ഹൃദയാഘാതം മൂലം കുരുവിള നിര്യാതനാവുകയായിരുന്നു. കുവൈറ്റ് അധികൃതരുടെയും കുവൈറ്റിലെ അമേരിക്കന്‍ എംബസിയുടെയും ഒട്ടനവധി മലയാളി സുഹൃക്കളുടെയും സഹായമുണ്ടായതുകൊണ്ടാണ് നിയമക്കുരുകളഴിച്ച് ഭൌതിക ശരീരം പെട്ടെന്ന് ന്യുജഴ്സിയില്‍ എത്തിക്കാനായത്. ഭാര്യ ജോളിയും മകന്‍ മാത്യുവും ഇതിനായി കുവൈറ്റിലേക്ക് പോയിരുന്നു. വേയ്ക്ക് സര്‍വീസും സംസ്കാര ശുശ്രൂഷകളും ലൈവ് സ്ട്രീമിംഗിലൂടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലുളള ബന്ധുമിത്രാദികള്‍ക്ക് കാണുവാനുളള സൌകര്യം ഒരുക്കിയിട്ടുളളതായി കുടുംബാംഗങ്ങള്‍ അറിയിച്ചു. അതിനായുളള വെബ്സൈറ്റ് 

http://timelinephotovideo.com/live-events/
www.korahkuruvilla.com
www.stthomasdover.org
www.Dignitymemorial.com

 

എന്നീ വെബ് സൈറ്റുകളിലും  വിവരങ്ങള്‍ ലഭ്യമാണ്.

കുവൈറ്റില്‍ നടന്ന അനുസ്മരണ പ്രാര്‍ഥനയിലും ധൂപ പ്രാര്‍ഥനയിലും താഴെ പറയുന്നവരും സംബന്ധിച്ചു. ഫാ. രാജു തോമസ് - കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് (മഹാ ഇടവക) വികാരി, അസോസിയേറ്റ് വികാരി ഫാ. റെജി സി. വര്‍ഗീസ്, ഫാ. ഷാജി ജോഷ്വ, ഫാ. മാത്യു ശങ്കരത്തില്‍, സജി മാത്യു (ട്രസ്റ്റി) സാബു ഏലിയാസ് (സെക്രട്ടറി) ജയ്സണ്‍ പി. വര്‍ഗീസ്, ഷാജി ഏബ്രഹാം (സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍) സജി മാത്യു (കലാ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി).

കുവൈറ്റില്‍ ജോളിക്ക് സഹായമേകിയ ബാബു അലക്സാണ്ടര്‍ ജോണ്‍ കുടുംബത്തിന് ജോളി നന്ദി അറിയിച്ചു. കുവൈറ്റ് മലയാളികള്‍ നല്‍കിയ സഹായ സഹകരണങ്ങള്‍ക്ക് കുരുവിള കുടുംബം കടപ്പെട്ടിരിക്കുന്നുവെന്നും ജോളി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.