You are Here : Home / USA News

മാത്യു തോമസ്‌ കൊച്ചുമുട്ടം (90) നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 18, 2015 12:06 hrs UTC

മേരിലാന്റ്‌: മുന്നൂവര്‍ഷമായി മേരിലാന്റ്‌ സ്റ്റേറ്റിലെ മാരിയറ്റ്‌സ്‌ വില്ലില്‍ സ്ഥിരതാമസക്കാരനായിരുന്ന വാഴക്കുളം ആവോലി സ്വദേശി മാത്യു തോമസ്‌ കൊച്ചുമുട്ടം (90) നിര്യാതനായി. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ ഫെബ്രുവരി 15-ന്‌ ഞായറാഴ്‌ച വൈകിട്ട്‌ 5.30-ന്‌ ഹാവാര്‍ഡ്‌ കൗണ്ടി ആശുപത്രിയില്‍ വെച്ചാണ്‌ അന്ത്യം. ബാള്‍ട്ടിമൂര്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളി അംഗവും, പള്ളിയോടനുബന്ധിച്ച്‌ നടന്നുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയുമായ ഡോ. തോമസ്‌ മാത്യു (പ്രൊഫസര്‍, യൂണിവേഴ്‌സിറ്റി ഓഫ്‌ മേരീലാന്റ്‌) പരേതന്റെ ഏക മകനാണ്‌. പരേതയായ ഏലിയാമ്മ മാത്യു (ഇടപ്പഴത്തില്‍, വാഴക്കുളം) ആണ്‌ ഭാര്യ. മക്കള്‍: ഡോ. തോമസ്‌ മാത്യു (അമേരിക്ക), റാണി ജോര്‍ജ്‌ (ബസ്ലഹം, വാഴക്കുളം)

 

 

. മരുമക്കള്‍: റൂബി തോമസ്‌ (കുര്യനാല്‍, കളപ്പുരയില്‍, നെടിയശാല), ജോര്‍ജ്‌ വര്‍ക്കി (കപ്യാരുമലയില്‍, ബസ്ലഹം). സംസ്‌കാരം ഫെബ്രുവരി 22-ന്‌ ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ആനിക്കാട്‌ (മൂവാറ്റുപുഴ) സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍ വെച്ച്‌ നടത്തുന്നതാണ്‌. പൊതുദര്‍ശനം ഫെബ്രുവരി 18-ന്‌ ബുധനാഴ്‌ച വൈകിട്ട്‌ 6 മണി മുതല്‍ 7.30 വരെ ബാള്‍ട്ടിമൂര്‍ സെന്റ്‌ അല്‍ഫോന്‍സാ സീറോ മലബാര്‍ പള്ളിയില്‍ വെച്ച്‌ നടത്തപ്പെടുന്നതാണ്‌. തുടര്‍ന്ന്‌ 7.30-ന്‌ ഒപ്പീസും, 8 മണിക്ക്‌ വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഡോ. തോമസ്‌ മാത്യു (410 964 0393), ഇമെയില്‍: mathew@umbc.edu

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.