You are Here : Home / USA News

ജോണ്‍സണ്‍ തൈപ്പറമ്പില്‍ (52) ഫിലാഡല്‍ഫിയയില്‍ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 18, 2015 11:47 hrs UTC

ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ സീറോ മലബാര്‍ സഭാംഗവും, ഫിലാഡല്‍ഫിയ വാട്ടര്‍ ഡിപ്പാര്‍ട്ടുമെന്റ്‌ ഉദ്യോഗസ്ഥനുമായ ജോണ്‍സണ്‍ തൈപ്പറമ്പില്‍ (52) നിര്യാതനായി. ചേന്ദമംഗലം (നോര്‍ത്ത്‌ പറവൂര്‍) ദേവസി- അന്നം ദമ്പതികളുടെ ഏഴു മക്കളില്‍ ഏറ്റവും ഇളയ മകനാണ്‌. ഫിലാഡല്‍ഫിയ ഹെല്‍ത്ത്‌ സെന്റര്‍ ഡയറക്‌ടര്‍ ഷൈനി തൈപ്പറമ്പില്‍ ആണ്‌ ഭാര്യ. രാഹുല്‍, രോഹിത്‌ എന്നിവര്‍ മക്കളാണ്‌. സാലി കുളങ്ങാടന്‍ ( ന്യൂജേഴ്‌സി), ലില്ലി ഈരനുള്ളില്‍ (ഫിലാഡല്‍ഫിയ), ഗ്രേസി പ്ലാക്കല്‍ (ഫിലാഡല്‍ഫിയ), റീത്ത തെക്കയില്‍ (ചെന്നൈ), ഡെയ്‌സി വാഴപ്പറമ്പില്‍ (ഫിലാഡല്‍ഫിയ), പോള്‍സണ്‍ തൈപ്പറമ്പില്‍ ( ന്യൂജേഴ്‌സി) എന്നിവര്‍ സഹോദരങ്ങളാണ്‌. ശവസംസ്‌കാര ശൂശ്രൂഷകളുടെ വിവരങ്ങള്‍ പിന്നീട്‌ അറിയിക്കുന്നതാണ്‌. വിന്‍സെന്റ്‌ ഇമ്മാനുവേല്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.