You are Here : Home / USA News

ഫോമായുടെ കേരള കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉത്‌ഘാടനം ചെയ്യും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, February 18, 2015 11:43 hrs UTC

തിരുവനന്തപുരം: ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കയുടെ കേരള കണ്‍വെന്‍ഷന്‍, കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ഉത്‌ഘാടനം ചെയ്യും. തിരുവനന്തപുരത്തെ പ്രശസ്‌തമായ മാസ്‌ക്കോട്ട്‌ ഹോട്ടലില്‍ വെച്ച്‌, 2015, ഓഗസ്റ്റ്‌ ഒന്നാം തീയതിയാണ്‌ കണ്‍വെന്‍ഷന്‍ നടത്തപെടുന്നത്‌. ഫോമാ കേരള കണ്‍വെന്‍ഷന്‍ ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌ ന്യൂയോര്‍ക്കില്‍ നിന്നുള്ള ജേക്കബ്‌ തോമസിനെയാണു. ഫോമാ പ്രസിഡന്റ്‌ ആനന്ദന്‍ നിരവേല്‍,ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ്‌, ട്രഷറര്‍ ജോയി ആന്തണി എന്നിവര്‍ നേതൃത്വം നല്‌കുന്ന 2014- 16 കാലഘട്ടങ്ങളിലേക്കുള്ള ഭരണസമിതിയാണ്‌ പരിപാടികള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്നത്‌. ഓഗസ്റ്റ്‌ സീസണ്‍ ആയതുകൊണ്ട്‌ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഫോമാ പ്രവര്‍ത്തകര്‍ എത്രേയും വേഗം ഫ്‌ളൈറ്റ്‌ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യണമെന്നു സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ആനന്ദന്‍ നിരവേല്‍ 954 675 3019, ഷാജി എഡ്വേര്‍ഡ്‌ 917 439 0563, ജോയി ആന്തണി 954 328 5009, ജേക്കബ്‌ തോമസ്‌ 718 406 2541. വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ ഫോമാ ന്യൂസ്‌ ടീം ചെയര്‍മാന്‍.

    Comments

    Jacob Koshy February 19, 2015 10:12


    Dear President and team,

    Congratulationas and best wishes for TRV program. I am sure we will have a good crowd and a wonderful events. Jacb Koshy


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.