You are Here : Home / USA News

റെനി ജോസിന്റെ തിരോധാനം; ജെ.എഫ്‌.എ ടെലികോണ്‍ഫറന്‍സ്‌ ഫെബ്രുവരി 18-ന്‌

Text Size  

Story Dated: Tuesday, February 17, 2015 03:15 hrs UTC

വീണ്ടും ഒരു മാര്‍ച്ച്‌ മാസം നമ്മെത്തേടിയെത്തുന്നു, പക്ഷെ കഴിഞ്ഞ മാര്‍ച്ച്‌ മാസം മൂന്നാം തീയതി കാണാതായ റെനി ജോസ്‌ എന്ന ചെറുപ്പക്കാരന്റെ തിരോധാനത്തെപ്പറ്റി നാളിതുവരെ ഒരു വിവരവുമില്ല. വീട്ടുകാര്‍ മുട്ടാത്ത വാതിലുകളില്ല, ലോകത്തിലെ ഏറ്റവും പ്രഗല്‍ഭമായ ജനാധിപത്യ രാഷ്ട്രത്തില്‍ ഇന്നും കോരന്‌ കുമ്പിളില്‍ തന്നെ കഞ്ഞി വിളന്‌പുന്ന കാഴ്‌ച്ചയാണ്‌ നാം കാണുന്നത്‌. ഫ്‌ലോറിഡ ബേ കൌണ്ടി ഷരിഫ്‌ പോലീസ്‌ നല്ല രീതിയില്‍ അന്വേഷിച്ചിരുന്നെങ്കില്‍ റെനിയുടെ തിരോധാനത്തിന്‌ കാരണക്കാരായ ആളുകളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചേനെ, പക്ഷെ നിസ്സഹായകരായ ഒരു ജനസമൂഹത്തിന്റെ ആവശ്യങ്ങള്‍ ഒന്നും കേള്‍ക്കാന്‍ അധികാരികള്‍ കൂട്ടാക്കുന്നില്ല.

 

അമേരിക്കയുടെ മിക്ക സെനറ്റെര്‍മാരെയും ജസ്റ്റിസ്‌ ഫോര്‍ ഓള്‍ സംഘടന സമീപിച്ചു. താഴെക്കാണുന്ന 20,000 ത്തില്‍ പരം ഒപ്പുകളും അവര്‍ക്ക്‌ കൊടുത്തു. നമ്മള്‍ ആവശ്യപ്പെടുന്നത്‌ എഫ്‌ ബി ഐ യുടെ നേതൃത്വത്തില്‍ ഈ കേസ്‌ പുനരന്വേഷിക്കണം എന്നതാണ്‌. അതിന്‌ അവര്‍ തയ്യാറാകുന്നില്ലെങ്കില്‍ നാം വീണ്ടും നമ്മുടെ കുട്ടികളെ റെനിയുടെ തിരോധാനത്തിന്‌ ഉത്തരവാദികളായവരുടെ കയ്യില്‍ വിട്ടുകൊടുക്കുകയാണ്‌. ഫ്‌ലോറിടയിലെ സിറ്റിംഗ്‌ സെനറ്റര്‍ മാര്‍ക്കോ റൂബിയോ ഞങ്ങള്‍ കൊടുത്ത പരാതി സ്വീകരിച്ചു എന്ന്‌ പോലും അറിയിക്കാന്‍ മിനക്കെട്ടില്ല. ഇതെന്ത്‌ നീതിയെന്ന്‌ മനസ്സിലാകുന്നില്ല. ഓരോ ദിവസവും തങ്ങളുടെ മകന്റെ തിരിച്ചു വരവിനായി നോക്കിയിരിക്കുന്ന മാതാപിതാക്കളോട്‌ എന്ത്‌ പറയാന്‍. സമൂഹത്തിന്‌ ഇതില്‍ ബാദ്ധ്യത ഒന്നുമില്ലേ?

 

https://drive.google.com/folderview?id=0B4Q6n65J9jsANkdvRjhtU2hPaUU&usp=sharing

 

റെനിയുടെ വീട്ടുകാരും സുഹൃത്തുക്കളും ഏതായാലും പിന്‍വാങ്ങാന്‍ തയ്യാറല്ല ജസ്റ്റിസ്‌ ഫോര്‍ ഓള്‍ സംഘടനയും അവരോടൊപ്പം ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ തയ്യാറെടുക്കുന്നു. ന്യൂ യോര്‍ക്ക്‌ സെനറ്റര്‍ ചക്ക്‌ ഷൂമറിന്റെ ഓഫീസിന്‌ മുന്നില്‍ ഒരു ധര്‍ണ നടത്തുവാനുള്ള തയ്യാറെടുപ്പിലാണ്‌, ഇതിന്‌ മുന്നോടിയായി ജസ്റ്റിസ്‌ ഫോര്‍ ഓള്‍ സംഘടന ഒരു നാഷണല്‍ ടെലി കൊണ്‌ഫറന്‍സ്‌ സംഘടിപ്പിക്കുന്നു. കഴിവതും ആളുകള്‍ അതില്‍ പങ്കെടുക്കുക, നിങ്ങളുടെ നിര്‍ദേശങ്ങള്‍ പങ്ക്‌ വയ്‌ക്കുക. നിങ്ങളുടെ സേവനം ഞങ്ങള്‍ക്ക്‌ ആവശ്യമാണ്‌ അതിനാല്‍ ഈ സംരംഭത്തില്‍ ഞങ്ങളോടൊപ്പം പങ്കു ചേരുക.

 

Conference call # : 605-562-3140 Participant Pass code : 942863# Date : Wednesday February 18, 2015 Time : 8:00 to 9:30 PM EST 7:00 to 8:30 PM CST 6:00 to 7:30 PM MST / Phoenix 5:00 to 6:30 PM PST

 

വിനീത പൂര്‍വം ചെറിയാന്‍ ജേക്കബ്‌

ജനറല്‍ സെക്രട്ടറി ജസ്റ്റിസ്‌ ഫോര്‍ ഓള്‍

Hello Everyone

 

We are soon approaching the March 3 date. It has been almost a year since Reny Jose's disappearance wa reported. We cannot rest until we find the truth about what happened to Reny Jose. You can imagine the life of the family not knowing what happened to their son. As a community, we have equal responsibility in supporting their cause to find the truth of Reny's disappearance. Justice for All (JFA) has contacted most of the US senators in seeking their support for FBI intervention. We no longer trust the Florida Bay county Sheriff's office's words, since they are not standing up to their commitments. We fear more people will come in harm’s way if Bay county Sheriff's office is not doing their job. We have also contacted many times the investigator James, who is responsible for investigation in Reny's case. Senator Marco Rubio didn’t even bother to acknowledge a complaint brought to his attention, even though he is the sitting Senator from Florida. Even though other senators are extending their support, FBI is still not actively involved in this case.

'

JFA is joining hands with Reny’s parents and the local community, and is planning to organize a protest in front of Senator Chuck Schumer's office. We are not there for a fight; however our stand should give a clear message to elected officials that ignoring our requests is not an option. We want them to stand with us and support us, so that we maintain highest standard of democracy. https://drive.google.com/folderview?id=0B4Q6n65J9jsANkdvRjhtU2hPaUU&usp=sharing JFA is also organizing a National teleconference to discuss the approach to the next steps. Your participation is critical for the success of our community. We request you to bring your ideas and commit to make a difference for the community. This teleconference is open to public and we will do our best to give everyone a chance to share their ideas. Conference call # : 605-562-3140 Participant Pass code : 942863# Date : Wednesday February 18, 2015 Time : 8:00 to 9:30 PM EST 7:00 to 8:30 PM CST 6:00 to 7:30 PM MST / Phoenix 5:00 to 6:30 PM PST Please note that this teleconference is moderated and will be recorded for future reference purpose. Thank you for your commitment and support.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.