You are Here : Home / USA News

യുവധാര മാരാമണ്‍ പതിപ്പ് പ്രകാശനം ചെയ്തു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Monday, February 16, 2015 10:41 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ദര്‍ശനാവിഷ്‌കാരത്തിന്റെയും ആശയ സംഹിതകളുടെയും പ്രതിഫലനമായ 'യുവധാര' എന്ന പ്രസിദ്ധീകരണത്തിന്റെ മാരാമണ്‍ കണ്‍വന്‍ഷന്‍ വിശേഷാല്‍ പതിപ്പ്, മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിനു സമീപമുള്ള നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസന സ്റ്റാളില്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പാ, റൈറ്റ്.റവ. ഡോ. ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ് ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെ 9ന് പ്രകാശനം ചെയ്തു. നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യം യുവധാര കമ്മിറ്റി അംഗം, റോജിഷ് സാം സാമുവേല്‍, ഫിലഡെല്‍ഫിയ യുവധാരയുടെ കോപ്പി പ്രകാശനത്തിനായി സമര്‍പ്പിച്ചു. നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ഉപാധ്യക്ഷന്‍ റവ. ഷാജി തോമസ് നിര്‍ദ്ദേശിച്ച വചനധ്യാനം ജീവിത സമധാതയ്ക്ക് എന്ന ചിന്താധാരയെ അടിസ്ഥാനമാക്കിയുള്ള ലേഖനങ്ങളും കവിതകളും കൊണ്ട് സമ്പുഷ്ടമായ പ്രസ്തുത പതിപ്പിന്റെ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചത് ബെന്നി പരിമണം, ചിക്കാഗോ ആകുന്നു. യുവധാരയുടെ പ്രതികള്‍ സോഫ്റ്റ് കോപ്പികളുമായി വിതരണം ചെയ്യുന്നു എന്നുള്ളത് ഈ പതിപ്പിന്റെ സവിശേഷത ആകുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.