You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് താമ്പയിലേക്ക് യുവ നേതൃത്വം

Text Size  

Story Dated: Wednesday, February 11, 2015 12:02 hrs UTC


താമ്പാ . 2014 ഡിസംബര്‍ 27 നു സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക്ക് ചര്‍ച്ചില്‍ നടന്ന മലയാളി അസോസിയേഷന്‍ ഓഫ് താമ്പായുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഇലക്ഷന്‍ കമ്മിറ്റി അംഗങ്ങളായ ജോണ്‍ കല്ലോലിക്കന്‍, സാബു കൂന്തമറ്റം, സേവിയര്‍ വിതയത്തില്‍, ബിജോയ് ജോസഫ് എന്നിവര്‍ 2015 ലേക്ക് തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി അംഗങ്ങളെ പ്രഖ്യാപിച്ചു. പിന്നീട് നിയുക്ത പ്രസിഡണ്ട് ജോമോന്‍ തെക്കെ തൊട്ടിയുടെ നേതൃത്വത്തില്‍ ജനുവരി 15നു കൂടിയ കമ്മിറ്റി അംഗങ്ങളുടെ മീറ്റിങ്ങില്‍  2015 ലെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ജോമോന്‍ തെക്കെതൊട്ടിയില്‍ (പ്രസിഡന്റ്) സൂസി ജോര്‍ജ് (വൈസ് പ്രസിഡന്റ്) വര്‍ഗീസ് മാണി (പ്രസിഡന്റ് ഇലക്റ്റ്) ഡോളി വേണാട്(സെക്രട്ടറി)അരുണ്‍ ചാക്കോ (ജോയിന്റ് സെക്രട്ടറി) ജേക്കബ് മാത്യു (ട്രഷറര്‍) ഉല്ലാസ് ഉലഹന്നാന്‍(ജോയിന്റ് ട്രഷറര്‍) മറ്റു കമ്മിറ്റി അംഗങ്ങളായ ബിഷിന്‍ ജോസഫ്, നിഷാ മാത്യു, ബാബു പോള്‍, ആന്റോച്ചന്‍ ചാവറ, ഐസക്ക് മാമ്മന്‍, ശിവകാന്ത് നായര്‍, മേഴ്സി കൂന്തമറ്റം, ജെസി ലിയോ യൂത്ത് കമ്മിറ്റി അംഗങ്ങളായ അനീഷ് ജോണ്‍, ഷാനി ഏബ്രഹാം, എമില്‍ ഏബ്രഹാം, ശ്രേയ സണ്ണി, ഷെറൊള്‍ഡ് ജോസഫ്, അലീന സൈമണ്‍, പൂജ ജയ്ശങ്കര്‍, ശ്രീവിദ്യാ വിജയന്‍, അഡ്വവൈസറി ബോര്‍ഡംഗങ്ങളായ ജോസ്മോന്‍ തത്തംകുളം, സേവ്യര്‍ വിതയത്തില്‍, വിജയന്‍ നായര്‍, ഷാബു വര്‍ഗീസ്, തോമസ് വലിയ വീടന്‍, ജോര്‍ജ് ഏബ്രഹാം, തോമസ് മാത്യു, സണ്ണി മറ്റമന എന്നിവരാണ് 2015 ലെ ഭാരവാഹികള്‍.

ഭാരവാഹികളേവരും മലയാളി അസോസിയേഷന്‍ ഓഫ് താമ്പാ ജനുവരി 17നു സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ഒന്നാം വാര്‍ഷിക ആഘോഷങ്ങളില്‍ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. തുടര്‍ന്ന് പ്രസിഡന്റ് ജോമോന്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന പരിപാടികള്‍ ജനസമക്ഷം വിശദീകരിച്ചു. എംഎടി (പ്പക്കസ്സ)എന്നാല്‍ ഒന്നോ രണ്ടോ വ്യക്തികള്‍ തീരുമാനിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്ന സംഘടന അല്ലായെന്നും എംഎടി (പ്പക്കസ്സ)ജനങ്ങളുടെ ശബ്ദമാണെന്നും അതിന്‍െറ ഉദാഹരണമാണ് വെറും ഒരു വര്‍ഷം മാത്രം പ്രായമുളള ഈ അസോസിയേഷന്‍െറ ആഘോഷങ്ങളിലേക്ക് 1000 ത്തില്‍ പരം മലയാളികള്‍ തടിച്ചു കൂടിയിരിക്കുന്നുവെന്നും ജോമോന്‍ എടുത്തു പറഞ്ഞു. അസോസിയേഷന്‍െറ ഭാവിയിലെ എല്ലാ പ്രവര്‍ത്തന പരിപാടികള്‍ക്കും ഏവരുടേയും സാന്നിധ്യ സഹകരണങ്ങള്‍ പ്രസിഡന്റ് ജോമോന്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്ത. ഡോളി വേണാട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.