You are Here : Home / USA News

ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോനാക്ക് പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം.

Text Size  

Story Dated: Wednesday, February 11, 2015 11:45 hrs UTC


ഹൂസ്റ്റണ്‍. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സിറോ മലബാര്‍ ഫൊറോനാ ഇടവകയില്‍  2015 -2016 ലേക്കുള്ള പുതിയ പാരിഷ് കൌണ്‍സില്‍ നേതൃത്വം ചുമതലയേറ്റു.  

ഫൊറോനായില്‍ കഴിഞ്ഞ ആഴ്ച സന്ദര്‍ശനം നടത്തിയ മാര്‍. അങ്ങാടിയത്ത് പുതിയ നേതൃത്തെ പ്രത്യേകം അനുമോദിക്കുകയും  സഭയോടും രൂപതയോടും  ചേര്‍ന്ന് നിന്ന് ഇടവകയെ നയിക്കുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ജോയ് ചെഞ്ചെരില്‍, വര്‍ഗീസ് കല്ലുവെട്ടാംകുഴിയില്‍, സാല്‍വി വിന്‍സന്റ്, ബോബി ജോസഫ് എന്നിവരാണ്  ഫൊറോനായുടെ  പുതിയ ട്രസ്റ്റിമാര്‍. ബീന മാത്യൂ ബെന്നി ചാക്കോ എന്നിവര്‍ പുതിയ പാസ്റ്ററല്‍ കൌണ്‍സില്‍ അംഗങ്ങളും ആണ്.

ഇടവക വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍, സഹവികാരി ഫാ വില്‍സണ്‍ ഫീലിപ്പോസ് എന്നിവരുടെ കാര്‍മികത്വത്തില്‍ ദിവ്യബലിക്ക് ശേഷം നടന്ന ചടങ്ങില്‍  ഫാ. സഖറിയാസ് തോട്ടുവേലില്‍ചൊല്ലിയ  സത്യവാചകം  ഏറ്റുചൊല്ലിയാണ് ഈ വര്‍ഷമാദ്യം  പുതിയ കൌണ്‍സില്‍  ചുമതലയേറ്റത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.