You are Here : Home / USA News

കലയുടെ മാമാങ്കം ഏപ്രില്‍ 11 ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 09, 2015 03:40 hrs UTC

ഷിക്കാഗോ: ആഗോള പ്രവാസി മലയാളീ സംഘടനകളില്‍ ഏറ്റവും അധികം പ്രവര്‍ത്തന പാരമ്പര്യമുള്ള ചിക്കാഗോ മലയാളി അസോസിയെഷന്‍ വര്‍ഷം തോറും നടത്തിവരുന്ന കലാമേള ഈ വര്‍ഷം 2015 ഏപ്രില്‍ 11 ശനിയാഴ്‌ച രാവിലെ 8 മണി മുതല്‍ ബെല്‍വുഡ്‌ സീറോമലബാര്‍ കത്തീഡ്രലിലെ വിവിധ ഓഡിറ്റോറിയങ്ങളില്‍ വച്ച്‌ നടത്തപെടുന്നു . 1972 മുതല്‍ നാളിതുവരെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട സംഘടനയാണ്‌ ഷിക്കാഗോ മലയാളീ അസോസിയേഷന്‍. ജനകീയ പങ്കാളിത്തം കൊണ്ടും സംഘാടന മികവുകൊണ്ടും ശ്രദ്ധേയമായ ഈ കലാമേളയില്‍ മലയാളികളികളും , ഗ്രേറ്റര്‍ ഷിക്കാഗോ നിവാസികളുമായ ഏവര്‍ക്കും പങ്കെടുക്കാവുന്നതാണ്‌ .

 

വര്‍ഷാവര്‍ഷം പങ്കാളിത്തം കൂടിവരുന്ന ഈ കലാമേള ഷിക്കാഗോയിലും സബര്‍ബിലും താമസിക്കുന്ന എല്ലാ നാനാ ജാതി മതസ്ഥരേയും ഒരൊറ്റ കുടക്കീഴില്‍ അണിചേര്‍ക്കുന്ന ഏക കലോല്‍സവമാണ്‌ . കലാമേന്മകൊണ്ടും സംഘാടന മികവുകൊണ്ടും സര്‍വ്വരുടേയും പ്രശംസ പിടിച്ചു പറ്റിയ ഈ കലാമേള മലയാളികളുടെ മനസ്സില്‍ ഒരുമയുടെ തിരി തെളിയിച്ചുകൊണ്ട്‌ അരങ്ങേറുമ്പോള്‍ അതൊരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള മുന്നൊരുക്കത്തിലാണ്‌ ഓരോ ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളും ബോര്‍ഡ്‌ അംഗങ്ങളും .

 

 

 

 

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.