You are Here : Home / USA News

ഗീതാമണ്ഡലത്തില്‍ ശ്രീ അയ്യപ്പ പൂജാ പരിസമാപ്‌തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, February 09, 2015 03:36 hrs UTC

ഷിക്കാഗോ: 60 ദിവസങ്ങളിലെ വൃതത്തോടെ എല്ലാ വെള്ളി, ശനി, ഞായര്‍ എന്നി ദിവസങ്ങളിലായി, ശരണ മന്ത്രങ്ങള്‍ക്കും , കലിയുഗവരദന്റെ അപദാനങ്ങള്‍ക്കും നിറസമാപ്‌തി കുറിച്ച്‌ ഷിക്കാഗോയിലെ ഗീതാമണ്ഡലം സംഘടിപ്പിച്ച മണ്‌ഡല മഹോത്സവത്തിന്‌ ഭക്തി സാന്ത്രമായ സമാപനം . ഷിക്കാഗോയിലെ മലയാളികള്‍ ആദ്യമായാണ്‌ ഇത്തരത്തിലുള്ള ഒരു മണ്ഡലകാലം ക്ഷേത്രാങ്കണ സമാനമായ ഗീതാമണ്ഡലത്തില്‍ വച്ച്‌ വിവിധ പൂജാവിധികളോടെ നടത്തിയത്‌. പോയ വര്‍ഷങ്ങളില്‍ ഗീതാമണ്ഡലം അംഗങ്ങളുടെ ഭവനങ്ങളിലായി ഓരോ ദിവസവും മണ്ഡലപൂജ നടത്തിയിരുന്നു എങ്കില്‍, ഇക്കുറി ഗീതാമണ്ഡലം ആസ്ഥാനത്തില്‍ തീര്‍ത്ത ശ്രീകോവിലും, പതിനെട്ടു തൃപ്പടികളും, ശ്രീ അയ്യപ്പ വിഗ്രഹവും, വിവിധ പൂജാ വിധികളും സമന്വയിപ്പിച്ച ക്ഷേത സമാനതയിലായിരുന്നു മണ്ഡലകാലം. മണ്ഡലകാല പൂജയ്‌ക്ക്‌ സമാപ്‌തി കുറിച്ച വിശേഷാല്‍ പൂജയില്‍ ഷിക്കാഗോയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഭക്ത ജനങ്ങളുടെ സാന്നിധ്യം ഒരു പ്രത്യേകത ആയിരുന്നു.

 

 

പ്രശസ്‌ത തന്ത്രികള്‍ ശ്രീ ലക്ഷ്‌മിനാരായണന്‍ കേരളപുരതിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര വിധി പ്രകാരമുള്ള പൂജകള്‍ ദര്‍ശിക്കാന്‍ എല്ലാ ദിവസവും ധാരാളം ഭക്ത ജനങ്ങള്‍ എത്തിയിരുന്നു. അഷ്ടദ്രവ്യ അഭിഷേകം, പടിപൂജ, ഭജന, ഹരിവരാസന ആലാപനം, എല്ലാം ഈ മണ്ഡല കാലത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നു. ഒരു ലക്ഷ്യം, ഒരു മാര്‍ഗം, ശബരി ഗിരീശന്റെ സന്നിധിയിലേക്ക്‌ ഒരു യാത്ര. പൊന്നമ്പല മേടിന്റെ ആകാശ ചെരുവില്‍ ദിവ്യ നക്ഷത്രം അനുഗ്രഹം ചൊരിയുന്നത്‌ ഇവിടെ ഷിക്കാഗോയിലെ ഗീതാ മണ്ഡലത്തില്‍ ഇരുന്നു ഭക്ത ജനങ്ങള്‍ കണ്ടു നിര്‍വൃതി അടഞ്ഞു. വൃതനിഷ്‌ഠയോടെയും, ഭക്ത്യാദരപൂര്‍വവും നൂറു കണക്കിന്‌ മലയാളികള്‍ ഇവിടെ എത്തിയതില്‍ അതീവ ആഹ്ലാദവും, ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹവും ഉണ്ടെന്നു. പ്രസിഡന്റ്‌ ശ്രീ ജയ്‌ ചന്ദ്രന്‍ അറിയിച്ചു. വരും കാലങ്ങളിലും കൂടുതല്‍ മികച്ച രീതിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയും എന്നതിന്റെ മകുടോദാഹരണമാണ്‌ ഈ കൂട്ടായ്‌മയും ഗീതാമണ്ഡലം പ്രവര്‍ത്തകരുടെ അര്‍പ്പണ മനോഭാവവും. മനോഹരമായ ശ്രീകോവിലും പതിനെട്ടാം പടിയും നിര്‍മിച്ച ശില്‌പ്പികള്‍ ശ്രീ നാരായണന്‍ കുട്ടപ്പന്‍, ശ്രീ അപ്പുകുട്ടന്‍ കാലക്കല്‍, പൂജകള്‍ക്ക്‌ നേതൃത്വം നല്‍കിയ ശ്രീ ആനന്ദ്‌ പ്രഭാകര്‍, ശ്രീ ഗോപാലകൃഷ്‌ണന്‍, ശ്രീ ബിജു എസ്‌ മേനോന്‍, ശ്രീമതി രേഷ്‌മി മേനോന്‍, എന്നിവര്‍ക്ക്‌ പ്രത്യേക അനുമോദനങ്ങള്‍ തദവസരത്തില്‍ നല്‌കുകയുണ്ടായി.

 

 

മിനി നായര്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.