You are Here : Home / USA News

ന്യൂയോര്‍ക്ക്‌ സെന്റ്‌ സ്റ്റീഫന്‍ കത്തോലിക്കാ ഇടവകയില്‍ സെമിനാര്‍ നടത്തി

Text Size  

Story Dated: Sunday, February 08, 2015 01:08 hrs UTC

സാബു തടിപ്പുഴ

 

 

ന്യൂയോര്‍ക്ക്‌: സെന്റ്‌ സ്റ്റീഫന്‍ ക്‌നാനായ കത്തോലിക്കാ ഇടവക ജീസസ്‌ യൂത്ത്‌ നേതാക്കളും ഷിക്കാഗോ രൂപത യൂത്ത്‌ നേതാക്കളും സെമിനാര്‍ നടത്തി. ഫ്രാങ്കോ തോമസ്‌, ജോണ്‍ നെല്ലിക്കുന്നേല്‍ എന്നിവര്‍ സഭയില്‍ യുവജനങ്ങളുടെ വളര്‍ച്ചയും ഷിക്കാഗോ സീറോ മലബാര്‍ രൂപതയിലെ യൂത്ത്‌ മിനിസ്‌ട്രിയുടെ പ്രവര്‍ത്തനങ്ങളും വിവരിച്ചു. ജീസസ്‌ യൂത്ത്‌ പ്രവര്‍ത്തകയായ റോക്‌ലാന്‍ഡ്‌ ക്‌നാനായ മിഷനിലെ അല്‍ബീന ബാബു പരിപ്പാള്ളില്‍ ക്‌നാനായ യൂത്ത്‌ മിനിസ്‌ട്രിയുടെ ആവശ്യകതയെക്കുറിച്ച്‌ ക്ലാസ്‌ നയിച്ചു. കേരളത്തിലെ ക്‌നാനായ കുടിയേറ്റം ഒരു പ്രേക്ഷിത കുടിയേറ്റമാണെന്നും സുറിയാനി സഭയ്‌ക്കു നിരവധി സംഭാവനകള്‍ ചെയ്‌ത സഭയാണു ക്‌നാനായക്കാരുടേതെന്ന്‌ അനുസ്‌മരിച്ചു. കേരളത്തില്‍ പ്രവര്‍ത്തിച്ചതുപോലെ നിരവധി സംഭാവനകളും പ്രവര്‍ത്തനങ്ങളും ക്‌നാനായ യുവജനങ്ങള്‍ ഷിക്കാഗോ രൂപതയില്‍ ചെയ്യുവാനുണെ്‌ടന്നും ഓര്‍മിപ്പിച്ചു. ഇടവകയിലെ യൂത്ത്‌ മിനിസ്‌ട്രി പ്രവര്‍ത്തകരോടൊപ്പം ഇടവകയിലെ മുതിര്‍ന്നവരും സെമിനാറില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.