You are Here : Home / USA News

കേരള അസോസിയേഷന്‍ ഓഫ് ഡാലസ് വാര്‍ഷീക പൊതുയോഗം നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 07, 2015 10:47 hrs UTC


ഗാര്‍ലന്റ് (ഡാലസ്) . ഡാലസ് - ഫോര്‍ട്ട്വര്‍ത്തിലെ രണ്ടായിരത്തിലഞ്ഞുറു മലയാളി മെമ്പറന്മാരെ പ്രതിനിധാനം ചെയ്യുന്ന അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ഡാലസ് 2014 വാര്‍ഷീക പൊതുയോഗം ജനുവരി 31 ന് അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മൌനപ്രാര്‍ഥനക്കുശേഷം അസോസിയേഷന്‍ പ്രസിഡന്റ് ബാബു സി. മാത്യുവിന്‍െറ ആമുഖ പ്രസംഗത്തോടെയാണ് യോഗ നടപടികള്‍ ആരംഭിച്ചത്. 1976  ചുരുക്കം ചിലരുടെ ആത്മാര്‍ത്ഥവും സമര്‍പ്പണ മനോഭാവത്തിന്‍േറയും  പരിണിത ഫലമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സംഘടന വളര്‍ന്ന് വലുതായി രണ്ടേക്കര്‍ സ്ഥലത്ത് ഒരു മില്യണ്‍ ഡോളറിലധികം  വിലവരുന്ന കെട്ടിടം സ്വന്തമാക്കുവാന്‍ കഴിഞ്ഞതില്‍ മലയാളി സമൂഹം അഭിമാനിക്കുന്നതായി പ്രസിഡന്റ് പറഞ്ഞു.

സെക്രട്ടറി റോയ് കൊടുവത്ത് സംഘടനയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലാ- സാംസ്കാരിക- സാഹിത്യ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തില്‍ അവശത അനുഭവമിക്കുന്നവര്‍ സഹായ ഹസ്തം നീട്ടുന്നതിനും, വിജ്ഞാന പ്രദമായ  ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതിനും സംഘടനകള്‍ക്കു നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞതായി  സെക്രട്ടറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ട് വര്‍ഷത്തില്‍ 100884 ഡോളര്‍ വരവും 85172 ഡോളര്‍ ചിലവും കാണിക്കുന്ന കണക്ക് ട്രഷറര്‍ ടോമി നെല്ലുവേലില്‍ അതരിപ്പിച്ചു. റിപ്പോര്‍ട്ടും കണക്കും പൊതുയോഗം ചില തിരുത്തലുകളോടെ അംഗീകരിച്ചു.

കേരള അസോസിയേഷന്‍െറ 2015 ലെ പരിപാടികള്‍ പൊതുയോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സംഘടനാ ചര്‍ച്ചയില്‍ അംഗങ്ങള്‍ സജ്ജീവമായി പങ്കെടുത്തു. ഭരണ സമിതിയില്‍ ഒഴിവുവരുന്ന സ്ഥാനങ്ങളിലേക്ക്  നവാഗതര്‍ക്ക് അവസരം നല്‍കണമെന്നു രാജന്‍ ഐസക്കിന്‍െറ അഭിപ്രായം യോഗം ഹര്‍ഷാരവത്തോടെയാണ് അംഗീകരിച്ചത്. പി. റ്റി. സെബാസ്റ്റ്യന്‍, പീറ്റര്‍ നെറ്റൊ, രാജന്‍ മേപ്പുറും, പി. പി. സൈമണ്‍, ബോബന്‍ കൊടുവത്ത്, മാത്യു നൈനാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഭരണ സമിതിയില്‍ ഒഴിവു വന്ന സ്ഥാനങ്ങളിലേക്ക് ആന്‍സി ജോസഫ് (വൈസ് പ്രസിഡന്റ്) മുഹമ്മദ് ഷഫിര്‍ (ജോ. ട്രഷറര്‍), അനസ്വര്‍ മാമ്പിളി (സ്പോര്‍ട്സ്) സിജു കൈനിക്കര എന്നിവരെ പൊതുയോഗം തിരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.