You are Here : Home / USA News

മാരാമണ്‍.120 -ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ 2015 ഫെബ്രുവരി 8 മുതല്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 07, 2015 10:42 hrs UTC



സൌത്ത് ആഫ്രിക്കയില്‍ നിന്നുളള ബിഷപ്പ് സിപ്പൊ- സി. സിവ, ഡോ. ലിയൊനാര്‍ഡ് സ്പീറ്റ് (അമേരിക്ക) റവ. ഡോ. സാം കമലശേന്‍(ശ്രീലങ്ക) തുടങ്ങിയ സുപ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകരും, വേദ ശാസ്ത്ര പണ്ഡിതന്മാരുമാണ് കണ്‍വന്‍ഷനില്‍ പ്രധാന പ്രസംഗങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇവരെ കൂടാതെ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്താ, ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്താ സഫ്രഗന്‍ മെത്രാപ്പോലീത്താ, എപ്പിസ്കോപ്പാമാര്‍, സഹോദരി സഭകളിലെ പിതാക്കന്മാര്‍ തുടങ്ങിയവരും ഒരാഴ്ച നീണ്ടു നില്‍ക്കുന്ന കണ്‍വന്‍ഷനില്‍ പ്രസംഗിക്കും.

മാര്‍ത്തോമ സഭയുടെ ആത്മീയ വളര്‍ച്ചയില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ വഹിക്കുന്ന പങ്ക് നിസ്തൂലമാണ്.  കണ്‍വന്‍ഷന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ചതായി സഭാ സെക്രട്ടറിയുടെ അറിയിപ്പില്‍ പറയുന്നു.

കണ്‍വന്‍ഷന്‍െറ വിജയത്തിനായി നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഇടവകകളില്‍ പ്രത്യേക  പ്രാര്‍ഥനകള്‍ നടന്നുവരുന്നു. ഭദ്രാസന എപ്പിസ്കോപ്പാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിന് അമേരിക്കയില്‍ നിന്നും യാത്ര തിരിച്ചു. എപ്പിസ്കോപ്പായെ കൂടാതെ പ്രതിനധി മണ്ഡലാംഗങ്ങള്‍, ഭദ്രാസന അസംബ്ലി അംഗങ്ങള്‍ സഭാ വിശ്വാസികള്‍ തുടങ്ങിയവര്‍  കണ്‍വന്‍ഷനില്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.