You are Here : Home / USA News

ഐ.എന്‍.ഒ.സി കേരളാ ചാപ്‌റ്റര്‍ (പെന്‍സില്‍വാനിയ) റിപ്പബ്ലിക്‌ ദിനം ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, February 04, 2015 12:50 hrs UTC

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ കേരളാ ചാപ്‌റ്റര്‍ (പെന്‍സില്‍വാനിയ ) ന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ റിപ്പബ്ലിക്‌ദിനം ആഘോഷിച്ചു . ജനു . 31 ന്‌ പ്രസിഡന്റ്‌ കുര്യന്‍രാജന്‍ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ഐ.എന്‍.ഒ.സി നാഷണല്‍ പ്രസിഡന്റ്‌ ശുദ്ധ്‌ പ്രകാശ്‌ സിംഗ്‌ മുുഖ്യാതിഥിആയിരുന്നു. സാക്കറി സാബു അമേരിക്കന്‍ ദേശീയഗാനവും തോമസ്‌ എബ്രഹാം ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു . ജനറല്‍ സെക്രട്ടറി സന്തോഷ്‌ എബ്രഹാം കാര്യപരിപാടികള്‍ക്ക്‌ നേതൃത്വം നല്‌കി. ഫിലിപ്പോസ്‌ ചെറിയാന്‍ അതിഥികളെ സദസ്സിനു പരിചയപ്പെടുത്തി . കേരളാ ചാപ്‌റ്റര്‍നാഷണല്‍ ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്‌ , കേരളാചാപ്‌റ്റര്‍ നാഷണല്‍ പ്രസിഡനറ്‌ ജോബി ജോര്‍ജ്‌ , നാഷണല്‍ ട്രസ്‌റിബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ജോസ്‌ കുന്നേല്‍ , കേരളാചാപ്‌റ്റര്‍ വൈസ്‌ പ്രസിഡന്റുമാരായ യോഹന്നാന്‍ ശങ്കരത്തില്‍ , മുന്‍ജനറല്‍ സെക്രട്ടറി സാബുസ്‌കറിയ എന്നിവര്‍ആശംസകള്‍ നേര്‍ന്നു. പി.ആര്‍.ഒ ഡാനിയേല്‍ പി തോമസ്സ്‌ സ്‌പോണ്‍സര്‍മാരെ പരിചയപ്പെടുത്തി .സെക്രട്ടറി ചെറിയാന്‍ കോശി നന്ദി പ്രകാശിപ്പിച്ചു . തുടര്‍ന്നുനടന്ന സാംസ്‌കാരിക പരിപാടികള്‍ക്ക്‌ ജീമോന്‍ ജോര്‍ജ്‌ , ബെന്‍സണ്‍ വര്‍ഗീസ്‌ എന്നിവര്‍ നേതൃത്വം നല്‌കി . നിമ്മീ ദാസിന്റെ നേതൃത്വത്തിലുള്ള ഭരതം ഡാന്‍സ്‌ അക്കാദമിയുടെ നൃത്തപരിപാടികള്‍ , സുമോദ്‌ നെല്ലിക്കാല, സാബുപാമ്പാടി,ബിജു എബ്രഹാം തുടങ്ങിയവരുടെ ഗാനങ്ങള്‍ , സുരാജ്‌ അവതരിപ്പിച്ച മിമിക്രി എന്നിവയോടൊപ്പം ആസ്വാദ്യമായ ഡിന്നറും റിപ്പബ്ലിക്‌ദിനാഘോഷങ്ങള്‍ക്ക്‌ കൊഴുപ്പേകി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.