You are Here : Home / USA News

ഒക്‌ലഹോമ മലയാളി അസോസിയേഷന്‌ ഷാജി ജോര്‍ജിന്റെ നേതൃത്വത്തില്‍ പുതിയ ഭരണ സമിതി

Text Size  

Story Dated: Wednesday, February 04, 2015 12:46 hrs UTC

ഒക്‌ലഹോമ : ഒക്‌ലഹോമ മലയാളികളുടെ സാമൂഹിക സാംസ്‌കാരിക സംഘടനയായ ഒക്‌ലഹോമ മലയാളി അസോസിയേഷന്‍ അതിന്റെ പ്രവര്‍ത്തനത്തില്‍ രണ്ടു ദശാബ്‌ദം പിന്നിടുന്ന 2015- ല്‍ അതിന്റെ സാരഥിയായി ശ്രീ ഷാജി ജോര്‍ജിനെ തിരഞ്ഞെടുത്തു. പുതിയ ഭരണ സമിതി ജനുവരി 31-ന്‌ ചുമതലയേറ്റെടുത്തു. 20- ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വര്‍ഷം സംഘടനയുടെ ചരിത്രത്തിലെ എന്നും ഓര്‍മ്മിക്കപ്പെടുന്ന ഒന്നാക്കി മാറ്റുമെന്ന്‌ ഷാജി ജോര്‍ജ്‌ തന്റെ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. അതിനോടനുബന്ധിച്ച്‌ വളരെ വിപുലമായ പരിപാടികള്‍ ഈ വര്‍ഷം നടപ്പിലാക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു. വിവിധ സെമിനാറുകള്‍, ഗ്രാന്റ്‌ പേരന്റ്‌സ്‌, സീനിയര്‍ സിറ്റിസണ്‍സ്‌, മദേഴ്‌സ്‌ തുടങ്ങിയവര്‍ക്കായി പ്രത്യേക പരിപാടികള്‍, യുവജനങ്ങള്‍ക്കായി ടാലന്റ്‌ ഷോ, മറ്റ്‌ എഡ്യുക്കേഷനല്‍ സെമിനാറുകള്‍, കേരള കാര്‍ണിവല്‍ തുടങ്ങി വിവിധ പരിപാടികളോടു കൂടി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായി അസോസിയേഷന്റെ പുതിയ സെക്രട്ടറി റെജി റ്റി വര്‍ഗീസ്‌ പറഞ്ഞു. അസോഷിയേന്റെ കലാവിഭാഗത്തിന്റെ ചുമതലയില്‍ അതിന്റെ മൂന്നാമതു മുഴുനീള മലയാളം നാടകവും ഈ വര്‍ഷം അണിയിച്ചൊരുക്കുമെന്ന്‌ സംഘാടകര്‍ അറിയിച്ചു. അസോസിയേഷന്റെ പുതിയ ഭരണസമിതി താഴെപ്പറയുന്നവരാണ്‌.

 

 

പ്രസിഡന്റ്‌-ഷാജി ജോര്‍ജ്‌, വൈസ്‌ പ്രസിഡന്റ്‌-സിബിമോന്‍ എം എം, സെക്രട്ടറി -റെജി റ്റി വര്‍ഗീസ്‌, ജോയിന്റ്‌ സെക്രട്ടറി -ജോബി ജോസഫ്‌, ട്രെഷറര്‍ ഫിലിപ്പ്‌ ആന്റണി, ആര്‍ട്‌സ്‌ കോര്‍ഡിനേറ്റര്‍ -ഷേര്‍ളി ജോണ്‍, സ്‌പോര്‍ട്‌സ്‌ കോര്‍ഡിനേറ്റര്‍ -കുര്യന്‍ സഖറിയ (സാബു), യൂത്ത്‌ കോര്‍ഡിനേറ്റര്‍ -ഷാജന്‍ ഏബ്രഹാം, ലേഡീസ്‌ കോര്‍ഡിനേറ്റര്‍ -ആലീസ്‌ റോയി, കമ്മറ്റി അംഗങ്ങള്‍ -സാം ജോണ്‍, വര്‍ഗീസ്‌ സി. മാണി, റ്റി. സി. സഖറിയ, ദിലീപ്‌ കുരുവിള, സാം വര്‍ഗീസ്‌ , അനില്‍ പിള്ള, ഐവാന്‍ തോമസ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.