You are Here : Home / USA News

ഇന്ത്യന്‍ അംബരചുംബി ഇന്ത്യാ ടവര്‍ പാതിവഴിയില്‍

Text Size  

Story Dated: Monday, February 02, 2015 02:50 hrs UTC

ഫിലിപ്പ് മാരേട്ട്

 

ഇന്ത്യയില്‍ നിര്‍മ്മാണ പ്രക്രിയയില്‍ ആയിരിക്കുന്ന അംബരചുംബിയാ 'ഇന്ത്യാ ടവര്‍' പണിപൂര്‍ത്തിയാകുമ്പോള്‍, ലോകത്തിലെ ഉയരം കൂടിയ കെട്ടിടങ്ങളുടെ കൂട്ടത്തില്‍ രണ്ടാം സ്ഥാനത്തിനു അര്‍ഹത നേടും. മുംബൈയിലാണ് ഈ ടവര്‍ നിര്‍മ്മിക്കുന്നത്. നിര്‍മ്മാണപ്രക്രിയ ആരംഭിച്ച ഈ കെട്ടിടത്തിന്റെ പണി സാങ്കേതിക കാരണങ്ങളാല്‍ 2011 മുതല്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. ദുബായിലുള്ള ബുര്‍ജ് ബാലിഫാ ആണ് ഇപ്പോള്‍ നിലവിലുള്ള കെട്ടിടങ്ങളില്‍ ഉയരംകൊണ്ട് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. പദ്ധതിപ്രകാരം പൂര്‍ത്തിയാക്കുകയാണെങ്കില്‍ ഇന്ത്യാ ടവര്‍ എഴുന്നൂറ് (700) മീറ്റര്‍ അഥവാ രണ്ടായിരത്തി മുന്നൂറ് (2300) അടി പൊക്കവും നൂറ്റി ഇരുപത്തിയാറ് (126) നിലകളും ഉണ്ടായിരിക്കും. ലോക വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയൊരു ഘടകമായി 'ഇന്ത്യാ ടവര്‍' മാറുമെന്നതില്‍ സംശയമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.