You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്‍ വര്‍ണ്ണപ്പകിട്ടോടെ റിപ്പബ്ലിക്‌ ദിനമാഘോഷിച്ചു

Text Size  

Story Dated: Sunday, February 01, 2015 11:25 hrs UTC

ഏബ്രഹാം ഈപ്പന്‍

 

ഹൂസ്റ്റണ്‍: ഇന്ത്യയുടെ അറുപത്തിയാറാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ വിപുല പരിപാടികളുമായി മലയാളീ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ആഘോഷിച്ചു.ജനുവരി 25-ന്‌ ഞായര്‍ വൈകുന്നേരം 5 മണിക്ക്‌ അസോസിയേഷന്‍ ആസ്ഥാനമായ കേരള ഹൗസില്‍ (1415 Packer Ln, Stafford) നടന്ന പൊതുസമ്മേളനം സ്റ്റാഫോര്‍ഡ്‌ സിറ്റി കൗണ്‍സില്‍മാന്‍ കെന്‍ മാത്യു ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ സുരേന്ദ്രന്‍ കോരന്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ റവ. റോയി തോമസ്‌. ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ എം. എ. ഏബ്രഹാം,ട്രസ്റ്റീ ബോര്‌ഡ്‌ണ അംഗം അനില്‍ ആറന്മുള, ഈശോ ജേക്കബ്‌ എന്നിവര്‍ റിപ്പബ്ലിക്‌ദിനാംശസകള്‍ നേര്‍ന്നു സംസാരിച്ചു.

തുടര്‍ന്ന്‌ മഹാത്മാഗാന്ധി, സുഭാഷ്‌ചന്ദ്രബോസ്‌,സരോജനി നായിഡു,സര്‌ദാനര്‍ പട്ടേല്‍, ആസാദ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ സമരരംഗങ്ങളുടെ വീഡിയോ അവിഷ്‌കരണവും , സ്‌കൂള്‍ കുട്ടികള്‍ക്കായി പ്രശസ്‌ത പത്രപ്രവര്‍ത്തകന്‍ ഈശോ ജേക്കബ്‌ നയിക്കുന്ന ക്വിസ്‌ മത്സരവും (വിഷയം: ഇന്ത്യ:സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പും) നടന്നു. പങ്കെടുത്ത കുട്ടികളെ അസോസിയേഷന്‍ കാഷ്‌ അവാര്‍ഡ്‌ നല്‌കി അനുമോദിച്ചു. അസോസിയേഷന്‌ വേണ്ടി ജിനു തോമസ്‌ സ്വാഗതവും ഏബ്രഹാം ഈപ്പന്‍ നന്ദിയും അറിയിച്ചു.

 

 

ജനുവരി 26 തിങ്കളാഴ്‌ച രാവിലെ ഒമ്പതുമണിക്ക്‌ കേരള ഹൗസില്‍ ഇന്ത്യന്‍, അമേരിക്കന്‍ പതാകകള്‍ മുന്‍ പ്രസിഡന്റ്‌ തോമസ്‌ വര്‍ക്കിയും. ട്രസ്റ്റീ ബോര്‌ഡ്‌ക ചെയര്‍മാന്‍ എം.എ. എബ്രഹാമും ഉയര്‍ത്തി ചടങ്ങുകള്‍ക്ക്‌ ഫിലിപ്പ്‌ ഏബ്രഹാം, ബ്ലെസി ഏബ്രഹാം, റെനി കവലയില്‍, ബിജു മോഹന്‍ സലിം അറയ്‌ക്കല്‍ ഊര്‍മിള കുറുപ്പ്‌, ഫിലിപ്പ്‌ സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‌കി. അസോസിയേഷന്‍ മാര്‍ച്ച്‌ 21ന്‌ കലാ-കായിക മത്സരങ്ങള്‍, സാഹിത്യ സമ്മേളനം തുടങ്ങി വിപുലമായ പരിപാടികളോടെ നടത്തുന്ന കേരളോത്സവത്തിന്റെ വിശദവിവരങ്ങള്‍ ബിജു മോഹന്‍ യോഗത്തില്‍ അറിയിക്കുകയും എല്ലാവരുടെയും സഹകരണം അഭ്യര്‌ത്ഥിക്കുകയും ചെയ്‌തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.