You are Here : Home / USA News

ഏഷ്യാനെറ്റ്‌ അമേരിക്കൻ കാഴ്ചകളിൽ ഈയാഴ്ച നാമം എക്സെലൻസ് അവാർഡ്‌

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, February 01, 2015 12:07 hrs UTC

ന്യൂയോർക്ക്‌: അമേരിക്കയിലെ മലയാളി പ്രവാസികളുടെ ഓരോ നേർക്കാഴ്ചകളും ലോകമലയാളികളുടെ സ്വീകരണ മുറിയിലെത്തിക്കുന്ന മലയാളത്തിന്റെ സ്വന്തം ഏഷ്യാനെറ്റ്‌ ന്യൂസ്‌ ചാനലിലെ അമേരിക്കൻ കാഴ്ചകളിൽ, ന്യൂജേഴ്സിയിലെ നാമം എന്ന സാംസ്കാരിക സംഘടന,ഇന്ത്യൻഅമേരിക്കൻ സമൂഹത്തിനു ഏറ്റവും മികച്ച രീതിയിൽ സേവനം ചെയ്ത 5 പ്രവാസി ഇന്ത്യക്കാർക്ക് നാമം എക്സെലെൻസി അവാർഡ്‌ നല്കി ആദരിച്ച ചടങ്ങിന്റെ പ്രസക്തഭാഗങ്ങൾ സംപ്രേഷണം ചെയ്യുന്നു. ന്യൂജേഴ്സിയിലെ ദീവാൻ ബാങ്ക്വെറ്റ് ഹാളിൽ വച്ചു നടത്തപ്പെട്ട പരിപാടിയിൽ ന്യൂജേഴ്സിയിലെയും പരിസര പ്രദേശത്തെയും പ്രമുഖർ പങ്കെടുത്തു. ഡോ: ശ്രീധർ കാവിൽ, അഞ്ചു ഭാർഗവ, പദ്മകുമാർ നായർ, പോൾ കറുകപ്പള്ളി, ഡോ: റാസിക്ലാൽ എന്നിവർക്കാണ് അവാർഡ് നല്കി ആദരിച്ചത്. അതോടൊപ്പം കേരള നോർക്ക മന്ത്രി ശ്രീ കെ സി ജോസഫുമായിട്ടു ഏഷ്യാനെറ്റ്‌ പ്രതിനിധി ജോസ് എബ്രഹാമുമായിട്ടുള്ള പ്രത്യേക അഭിമുഖ സംഭാഷണവും പ്രക്ഷേപണം ചെയ്യുന്നുണ്ട്. ഗൾഫ് മേഖലയിലുള്ള പ്രവാസികളുടെ വിഷമങ്ങൾ പറഞ്ഞ അദ്ദേഹം എല്ലാ പ്രവാസികല്ക്കും നന്മ നേർന്നു. വിത്യസ്ത കാഴ്ചകളുമായി അടുത്താഴ്ച അമേരിക്കൻ കാഴ്ചകൾ ലോകമലയാളികളുടെ മുന്നിൽ വീണ്ടും എത്തും.

കൂടുതൽ വിവരങ്ങൾക്ക്:

രാജു പള്ളത്ത് 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.