You are Here : Home / USA News

ശ്യാം നാരായണന്‍, ശ്രേയാ റെഡ്ഡി : ഗണിതശാസ്ത്രജ്ഞ മത്സരത്തില്‍ പങ്കെടുക്കാനര്‍ഹത നേടി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 31, 2015 02:45 hrs UTC

സാന്‍ ആന്റോണിയ (ടെക്സാസ്) . കാന്‍സസില്‍ നിന്നുളള ശ്യാം നാരായണന്‍, ടെക്സാസില്‍ നിന്നുളള ശ്രേയാ റെഡ്ഡി എന്നിവര്‍ക്ക് 2015 നാഷണല്‍ മാത്തമാറ്റീഷ്യന്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് അര്‍ഹത നേടി. കാന്‍സ്സ് ബ്ലൂവാലി വെസ്റ്റ് ഹൈസ്കൂളില്‍ നിന്ന് ശ്യാം നാരായണനും ഡ്യൂലസ് ഹൈസ്കൂളില്‍ നിന്ന് ശ്രേയാ റെഡ്ഡിയും രണ്ട് പ്രാഥമിക മത്സരങ്ങളില്‍ വിജയികളായതിനെ തുടര്‍ന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ദേശീയാടിസ്ഥാനത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 11 പേര്‍ക്കാണ് അര്‍ഹത ലഭിച്ചത്. ഇതില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായി ഇവര്‍ രണ്ടു പേര്‍ മാത്രമാണുളളത്. നാലാം തവണയാണ് ശ്യാം നാരായണന്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നത്. 2012, 2013, 2014 ലും. ശ്രേയാ റെഡ്ഡി ആദ്യമായാണ് മത്സരത്തില്‍ പങ്കെടുക്കുക സ്കൂള്‍ ഓര്‍ക്കസ്ട്രാ, സോക്കര്‍, ടെന്നിസ് ടീമുകളില്‍ അംഗമാണ് ശ്രേയാ റെഡ്ഡി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.