You are Here : Home / USA News

ഐ.എന്‍.ഒ.സി റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 30, 2015 04:06 hrs UTC

അലന്‍ ചെന്നിത്തല

 

പെന്‍സില്‍വാനിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരളാ പെന്‍സില്‍വാനിയ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിയാറാമത്‌ റിപ്പബ്ലിക്‌ ദിനാഘോഷങ്ങള്‍ ജനുവരി 31-ന്‌ ശനിയാഴ്‌ച വൈകുന്നേരം 4.30 മുതല്‍ ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ വര്‍ണ്ണാഭമായ പരിപാടികളോടെ നടക്കും. ഈ സമ്മേളത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ കേരളത്തിലേയും അമേരിക്കയിലേയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. പൊതുസമ്മേളനത്തോടനുബന്ധിച്ച്‌ ജീമോന്‍ ജോര്‍ജിന്റേയും, നെല്‍സണ്‍ പണിക്കരുടേയും നേതൃത്വത്തില്‍ കള്‍ച്ചറല്‍ പ്രോഗ്രാമും നടക്കും. ഫിലാഡല്‍ഫിയയിലെ മലയാളി സമൂഹം ഒന്നായി പങ്കെടുക്കുന്ന ഈ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കുര്യന്‍ ജോര്‍ജ്‌ (പ്രസിഡന്റ്‌ 610 457 5868), സന്തോഷ്‌ ഏബ്രഹാം (സെക്രട്ടറി 215 605 6914), ഡാനിയേല്‍ പി. തോമസ്‌ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.