You are Here : Home / USA News

സ്പോര്‍ട്സ്മാന്‍ഷിപ്പ് അരങ്ങിലെത്തിച്ച ഫാമിലിനൈറ്റ്

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Tuesday, January 27, 2015 12:27 hrs UTC


ന്യൂയോര്‍ക്ക്. യുവത്വത്തിന്റെ ഊര്‍ജസ്വലത തുടിച്ചു നിന്ന ആഘോഷരാവില്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി സ്പോര്‍ട്സ് ക്ലബ്ബിന്റെ ഫാമിലിനൈറ്റ് വര്‍ണോജ്വലമായി അരങ്ങേറി. കായികതാരങ്ങളുടെ തളരാത്ത ആത്മവിശ്വാസം അവതരിപ്പിക്കപ്പെട്ട ഒരോ പരിപാടികളിലും ദൃശ്യമായിരുന്നു. ഉല്‍പതിഷ്ണുക്കളായ ഒരുപറ്റം യുവാക്കളുടെ ചിട്ടയാര്‍ന്ന പ്രവര്‍ത്തനത്തിന് ആശംസ നേരാന്‍ സമൂഹത്തിന്റെ വിവിധ തുറകളിലുളളവരും എത്തിയപ്പോള്‍ സൌഹൃദങ്ങള്‍ നുരഞ്ഞുപൊന്തിയ രാവായി അതുമാറി.

ജനുവരി 4 ഞായര്‍ സ്റ്റാറ്റന്‍ ഐലന്‍ഡിലെ സെന്റ്മൈക്കിള്‍സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ഫാമിലി നൈറ്റില്‍ മലയാളം പത്രം എഡിറ്ററും ഇന്ത്യ പ്ര സ്ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദേശീയ പ്രസിഡന്റുമായ ടാജ് മാത്യു മുഖ്യാതിഥിയായിരുന്നു. നേട്ടങ്ങളെയും നഷ്ടങ്ങളെയും ഒന്നുപോലെ കാണാനുളള മാനസികാവസ്ഥയാണ് കായികരംഗവുമായുളള അടുപ്പം നമുക്ക് നല്‍കുന്നതെന്ന് ടാജ് മാത്യു സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി. കായികതാരങ്ങള്‍ നേടിയെടുക്കുന്ന സ്പോര്‍ട്സ്മാന്‍ഷിപ്പാണ് ഇതിനു കാരണം. നേട്ടങ്ങളുണ്ടാകുമ്പോള്‍ നഷ്ടങ്ങള്‍ നേരിട്ടവരെ ബഹുമാനിക്കാനും നഷ്ടങ്ങളുണ്ടാവുമ്പോള്‍ നേട്ടങ്ങളുണ്ട ാക്കിയവരെ അഭിനന്ദിക്കുവാനും കായികതാരങ്ങള്‍ക്കാവുന്നു. ഈ അവസ്ഥയാണ് സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ്. എല്ലാം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുക്കു ക എന്ന സംസ്കാരം സമൂഹത്തിന് സമ്മാനിച്ചതും കായിക മേഖലയാണ്.

ലോകകപ്പ് സോക്കറില്‍ ജര്‍മ്മനിയോട് ഫൈനലില്‍ ഒരു ഗോളിന് തോറ്റപ്പോള്‍ അര്‍ജന്റീനയുടെ ക്യാപ്റ്റന്‍ മെസിയുടെ മുഖത്തുണ്ട ായ ഭാവം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്റെ സമീപകാല ഉദാഹരണമായി ടാജ് മാത്യു ചൂണ്ട ിക്കാട്ടി. ലോക ഫുട്ബോളില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന മെസി ടൂര്‍ണമെന്റിനു മുമ്പേ അര്‍ജന്റീനക്ക് കിരീടം നേടി  ക്കാടുക്കുക യാണ് തന്റെ കരിയറിലെ ഇനിയുളള ഏക ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. ആ ലക്ഷ്യം ജര്‍മ്മനിയുടെ ആക്രമണത്തില്‍ തകര്‍ന്നപ്പോഴും അലമുറയിട്ടു കരയാതെ, വിധിയെ പഴി ക്കാതെ മത്സരത്തിന്റെ ഫലം ഏറ്റുവാങ്ങുകയായിരുന്നു മെസി. ലോകത്തിലെ ഒരു നടനും മെസിയില്‍ നിഴലിച്ച ആ ഭാവം അഭിനയിച്ചെടുക്കാനാവില്ലെന്ന് സ്ഷ്യൊലിറ്റി ബോക്സി ലിരുന്ന് ഫൈനല്‍ മത്സരം കണ്ട  മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ പറഞ്ഞു.

ഒരോ മത്സരത്തിനു ശേഷവും ആശ്ളേഷിച്ച് പിരിയുന്ന താരങ്ങള്‍ സ്പോര്‍ട്സ്മാന്‍ഷി പ്പിന്റെ ഉദാത്ത മാതൃകയാണ് നമുക്ക് കാഴ്ചവയ്ക്കുന്നത്. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിനും അതുവഴിയുളള വ്യക്തിത്വ വികാസത്തിനും വഴിയൊരു ക്കുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തിന് ഏറെ ഗുണം ചെയîുമെന്ന് ചൂണ്ട ിക്കാട്ടിയ ടാജ് മാത്യു സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി സ്പോര്‍ട്സ് ക്ലബ്ബിന് എല്ലാ ഭാവുകങ്ങളും നേ ര്‍ന്നു. എല്ലാ കായിക വിനോദങ്ങളും ശക്തമായി നിലനില്‍ക്കുന്ന അമേരിക്കയുടെ കായി ക സംസ്കാരത്തിന്റെ സദ്ഫലങ്ങള്‍ ആവാഹിച്ചെടുക്കാന്‍ അദ്ദേഹം ക്ലബ്ബ് അംഗങ്ങളെ ഉദ് ബോധിപ്പിച്ചു.

യുവാക്കളില്‍ കായികാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ സ്റ്റാ റ്റന്‍ ഐലന്‍ഡ് മലയാളി സ്പോര്‍ട്സ് ക്ലബ്ബിന് ബാഡ്മിന്റണ്‍, ക്രിക്കറ്റ് ടീമുകള്‍ ഇപ്പോഴു ണ്ട ്. ഓര്‍ഫിസ് ജോണാണ് ബാഡ്മിന്റണ്‍ ടീമിന് നേതൃത്വം നല്‍കുന്നത്. സ്ട്രൈക്കേഴ്സ് എന്ന പേരിലുളള ക്രിക്കറ്റ് ടീമിനെ ക്ലബ്ബ പ്രസിഡന്റ് ശ്രീജേഷ് എസ്. നായര്‍ നയിക്കുന്നു. കൂടതല്‍ ഇനങ്ങള്‍ ഉള്‍പ്പെടുത്തി ക്ലബ്ബിന്റെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ പദ്ധതി തയാ റാക്കി വരികയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കലാപരിപാടികളാല്‍ സമ്പന്നമായിരുന്നു ഫാമിലിനൈറ്റ്. നൃത്തങ്ങള്‍, പാട്ടുകള്‍ എന്നി വയുള്‍പ്പെട്ട കലാപരിപാടികള്‍ക്ക് ആഷ്ലി സ്റ്റാന്‍ലി എംസിയായി പ്രവര്‍ത്തിച്ചു. റാഫിള്‍ വിജയികള്‍ക്കുളള സമ്മാനദാനവും നിര്‍വഹിക്കപ്പെട്ടു. 50 ഇഞ്ച് സ്മാര്‍ട്ട് ടി.വി ഒന്നാം സമ്മാനവും സാംസംഗ് ടാബ്ലറ്റ് രണ്ട ാംസമ്മാനവും ഗിഫ്റ്റ് കാര്‍ഡുകള്‍ മൂന്നും നാലും സമ്മാനവും അടങ്ങുന്നതായിരുന്നു റാഫിള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.