You are Here : Home / USA News

ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ റിപ്പബ്ലിക്‌ ദിനാശംസകള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Sunday, January 25, 2015 12:34 hrs UTC

ന്യൂയോര്‍ക്ക്‌: ഇന്ത്യാ മഹാരാജ്യം പരമാധികാര സ്വതന്ത്ര രാഷ്ടമായതിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ക്ക്‌, പ്രത്യേകിച്ച്‌ വടക്കെ അമേരിക്കയിലെ ലക്ഷക്കണക്കിന്‌ ഇന്ത്യന്‍ വംശജര്‍ക്ക്‌, ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ യു.എസ്‌.എ. ആന്റ്‌ കാനഡയുടെ ഭാരവാഹികള്‍ മംഗളകരമായ റിപ്പബ്ലിക്‌ ദിനാശംസകള്‍ നേര്‍ന്നു. ഭീകരവാദവും, മതമൗലികവാദങ്ങളും, അഴിമതിയും രാഷ്‌ട്രത്തിന്റെ അഖണ്ഡതയ്‌ക്ക്‌ വെല്ലുവിളിയുയര്‍ത്തുമ്പോള്‍ അത്‌ ഭരണപക്ഷ അജണ്ടയായി മാറുന്നത്‌ നാം ഉദ്‌ഘണ്‌ഠയോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു. മതേതരത്വ ഭാരതമാതാവിനെ വര്‍ഗീയവത്‌ക്കരിക്കാനുള്ള ഭരണകൂട കുതന്ത്രങ്ങളെ എതിര്‍ത്തു തോല്‌പിക്കുവാന്‍, അഴിമതികൊണ്ട്‌ വലഞ്ഞ സാധാരണക്കാരന്‌ താങ്ങും തണലുമാകുവാന്‍, സമ്പദ്‌വ്യവസ്ഥയുടെ മുഖ്യദാതാക്കളായ പ്രവാസി ഇന്ത്യക്കാര്‍ക്ക്‌ ശബ്ദമുയര്‍ത്താന്‍ ഈ അവസരം ഉപകരിക്കപ്പെടട്ടെയെന്ന്‌ ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ നേതാക്കളായ ഫാ. ദാനിയേല്‍ പുല്ലേലില്‍, ജോസഫ്‌ കുരിയപ്പുറം, പോള്‍ കറുകപ്പിള്ളില്‍, ഷാജി ആലപ്പാട്ട്‌ എന്നിവര്‍ ആശംസിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.