You are Here : Home / USA News

ബോബന്‍ കൊടുവത്ത് ഐ.സി.ഇ.സി. പ്രസിഡന്റ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 24, 2015 06:11 hrs UTC

ഗാര്‍ലന്റ്(ഡാളസ്): ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്റര്‍(ഡാളസ്) വാര്‍ഷീക പൊതുയോഗം ജനുവരി 10-ാം തിയ്യതി ശനിയാഴ്ച ഗാര്‍ലന്റിലുള്ള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന് ബോബന്‍ കൊടുവത്തിനെ ഐ.സി.ഇ.സി. പ്രസിഡന്റായി ഐക്യകണ്‌ഠേന തിരഞ്ഞെടുത്തു. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ സാമൂഹ്യസാംസ്‌ക്കാരിക രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബോബന്‍ കൊടുവത്ത് കേരള അസ്സോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ഫൊക്കാന റീജിയണ്‍ പ്രസിഡന്റ് എന്ന നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഓവര്‍ സീസ് കോണ്‍ഗ്രസ് (കേരള ചാപ്റ്റര്‍) ടെക്‌സസ് സംസ്ഥാന ഓര്‍ഗനൈസര്‍ കൂടിയാണ് ബോബന്‍ കൊടുവത്ത്. മാത്യു കോശി(വൈസ് പ്രസിഡന്റ്), ഷിബു അബ്രഹാം(ജന.സെക്രട്ടറി), ജോര്‍ജ് ജോസഫ്(ജോ.സെക്രട്ടറി), പി.റ്റി.സെബാസ്റ്റ്യന്‍(ട്രഷറര്‍), ചെറിയാന്‍ ചൂരനാട്(ജോ.ട്രഷര്‍) എന്നിവരെ കൂടാതെ ബാബു മാത്യൂ(കേരള അസ്സോസിയേഷന്‍ പ്രസിഡന്റ്), ഡേവിസ് കണന്‍മാണി, ഐപ് സക്കറിയ, ഹരിദാസ് തങ്കപ്പന്‍, ഐവര്‍ഗീസ്, രമണികുമാര്‍, റോയ് കൊടുവത്ത്(അസ്സോ.സെക്രട്ടറി), തോമസ്.ജെ.വടക്കേമുറിയില്‍, ടോമി നെല്ലുവേലില്‍ തുടങ്ങിയവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡിനേയും യോഗം തിരഞ്ഞെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.