You are Here : Home / USA News

ഐ.എന്‍.ഒ.സി കേരള പെന്‍സില്‍വാനിയ റിപ്പബ്ലിക് ദിനാഘോഷം ഫിലാഡല്‍ഫിയയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 24, 2015 04:12 hrs UTC

ഫിലാഡല്‍ഫിയ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്ഗ്രസ്­ കേരള പെന്‍സില്‍വാനിയ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഇന്ത്യയുടെ അറുപത്തിയാറാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 31-ന് ശനിയാഴച വൈകുന്നേരം 4:30 മുതല്‍ ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് (10197 northeast avenue, philadelphia ,PA 19116, AssentionMarthoma Church Auditorium ) സമുചിതമായി കൊണ്ടാടുന്നതാണ്. 1947 ഓഗസ്റ്റ്­ 15 നു സുര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ ബ്രിട്ടീഷ്­ ഭരണത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ ഇന്ത്യ 1950, ജനുവരി 26-ന് ഡോ. ബി ആര്‍ അംബേദ്കറിന്റെ നേതൃത്വത്തില്‍ ഭരണ ഘടന എഴുതി ഉണ്ടാക്കി സ്വാതന്ത്ര റിപബ്ലിക്കായി പ്രഖ്യാപിക്കപെട്ടു. ഈ മീറ്റിംഗുകളില്‍ ഓവര്‍സീസ്­ കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും, കേരളത്തിലെയും അമേരിക്കയിലെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. പബ്ലിക്­ മീറ്റിങ്ങിനു ശേഷം പ്രോഗ്രാം കമ്മിറ്റി കണ്‍വീനേഴ്‌സ് ആയ ശ്രീ ജീമോന്‍ ജോര്ജിന്റെയും, ശ്രീ നെല്‍സണ്‍ വീ പണിക്കരുടെയും നേതൃത്വത്തില്‍ മിമിക്രി, ഡാന്‍സ്, സംഗീതം എന്നിവ കോര്‍ത്തിണക്കി കാണികള്‍ക്ക് നയന- ശ്രവണ വിസ്മയം ഉളവാക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമും ഉണ്ടായിരിക്കുന്നതാണ്. ഈ റിപബ്ലിക് ഡേ ആഘോഷത്തിലേക്ക് ഫിലാഡല്‍ഫിയായിലെ എല്ലാ മലയാളീ സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ രാജന്‍ (പ്രസിഡന്റ്­) 610­ 457 ­5868, സന്തോഷ്­ എബ്രഹാം (സെക്രടറി) 215­605­6914 . ഡാനിയേല്‍ പി. തോമസ്­ (പബ്ലിസിറ്റി കോര്‍ഡനേറ്റര്‍) അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.