You are Here : Home / USA News

അക്ഷരനഗരി ഒരുങ്ങി; ഫൊക്കാനാ കണ്‍വന്‍ഷന്‍ നാളെ

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, January 23, 2015 05:31 hrs UTC



കോട്ടയം: അക്ഷരനഗരിയില്‍ നാളെ ഫൊക്കാനാ കണ്‍വന്‍ഷന് തിരിതെളിയും. രാവിലെ
9 മണി മുതല്‍ വൈകിട്ട് 9

മണി വരെ അര്‍ക്കാഡിയ ഹോട്ടലില്‍ വിവിധ സെഷനുകളിലായി കണ്‍വന്‍ഷന്‍
അരങ്ങേറും.9 മണിക്ക് ജോസ് കെ. മാണി എം.പി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം
ചെയ്യും. സുരേഷ് കുറുപ്പ് എംഎല്‍എ ,ബിജെപി സെക്രട്ടറി എം ടി രമേശ്‌,
കോട്ടയം മുനിസിപ്പല്‍ ചെയര്‍മാന്‍ കെആര്‍ജി വാരിയര്‍ തുടങ്ങിയവര്‍
പങ്കെടുക്കും.

11 മണിക്ക് നടക്കുന്ന മെഡിക്കല്‍ സെമിനാറില്‍ ഡോ.എംആര്‍ രാജേഷ്,ഡോ. എംപി
പിള്ളെ,ഡോ.ആര്‍ സന്തോഷ്, ഡോ. റീതാ ദേവി,ഡോ. സിജി തോമസ്‌ ജേക്കബ്
എന്നിവര്‍ പങ്കെടുക്കും. 12 മണിമുതല്‍ നടക്കുന്ന വനിതാ സെമിനാറില്‍ വനിതാ
കമ്മീഷന്‍ അംഗം ഡോ. പ്രമീളാ ദേവി, ദേവിക,എന്നിവര്‍ പങ്കെടുക്കും.2
മണിമുതല്‍ സാഹിത്യ സെമിനാര്‍ അരങ്ങേറും. കെഎസ് ഗീത, റോസ് മേരി, സതീഷ്‌
ബാബു പയ്യന്നൂര്‍, ജോസ് പനച്ചിപ്പുറം എന്നിവര്‍ പങ്കെടുക്കും.
3മണിക്ക് നടക്കുന്ന മാധ്യമ സെമിനാറില്‍ മലയാള മനോരമ എഡിറ്റോറിയല്‍
ഡയരക്ടര്‍ തോമസ്‌ ജേക്കബ്, ദീപിക ചീഫ് എഡിറ്റര്‍ ബോബി അലക്സ്, മംഗളം
എക്സിക്യുട്ടീവ്‌ എഡിറ്റര്‍ ഐവി ബാബു എന്നിവര്‍ പങ്കെടുക്കും.

4 മണിക്ക് കേരളത്തിലേയും അമേരിക്കയിലേയും വ്യവസായികളെ ഉള്‍പ്പെടുത്തി
നടത്തുന്ന ബിസിനസ് സെമിനാര്‍  ഗോപിനാഥന്‍ നായര്‍,വരുണ്‍ വിജയന്‍
എന്നിവര്‍ നയിക്കും.തുടര്‍ന്നു സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി
ഉമ്മന്‍ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല,മന്ത്രി
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍,മന്ത്രി അനൂപ്‌ ജേക്കബ് സ്വാമി ഞ്ജാന
തപസ്വി,എന്നിവര്‍ പങ്കെടുക്കും. പ്രശസ്ത സാമൂഹ്യസാംസ്‌കാരിക നേതാക്കള്‍ ഈ
സമ്മേളനത്തില്‍ പങ്കെടുക്കും. രാത്രി ഗായകന്‍ ഫ്രാങ്കോ നയിക്കുന്ന
ഗാനമേളയും അരങ്ങേറും.

ഫൊക്കാനാ പ്രസിഡന്റ് ജോണ്‍ പി.ജോണ്‍, സെക്രട്ടറി വിനോദ് കെയാര്‍കെ,
ട്രഷറര്‍ ജോയി ഇട്ടന്‍,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍
കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, ജോയ് ചെമ്മാച്ചേല്‍, ജോസഫ്
കുര്യപ്പുറം, വര്‍ഗീസ് പാലമലയില്‍, സണ്ണി ജോസഫ്, ഡോ. മാത്യു വര്‍ഗീസ്,
മുന്‍ പ്രസിഡന്റ് മറിയാമ്മ പിള്ള, മുന്‍ സെക്രട്ടറി ടെറന്‍സണ്‍ തോമസ്,
മുന്‍ ട്രസ്റ്റി ബോര്‍ഡ് സെക്രട്ടറിഗണേഷ് നായര്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍
കെ.ജി. മന്മഥന്‍ നായര്‍, ബോബി മാത്യു, ജി.കെ. പിള്ള, സുധാ കര്‍ത്താ, ബോബി
ചാക്കോ, മാറ്റ് മാത്യു ജോര്‍ജി ജോസഫ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍, മാധവന്‍
നായര്‍, സുനില്‍ നായര്‍, ജോസ് കാനാട്ട്, ബിജു കട്ടത്തറ, ഏബ്രഹാം
വര്‍ഗീസ്, ബോസ്, എം.കെ. മാത്യു, ബെന്‍ പോള്‍, ജോര്‍ജ് ഓലിക്കല്‍, സന്തോഷ്
നായര്‍, മാത്യു ഏബ്രഹാം, ഷാനി ഏബ്രഹാം, ശബരി നായര്‍,

വിപിന്‍ രാജ് തുടങ്ങി വിവിധ നേതാക്കള്‍ പ്രവര്‍ത്തനങ്ങള്‍
എകോപിപ്പിക്കുന്നു. സമ്മേളനത്തിന്റെ വിജയത്തിനായി ഏവരുടേയും സഹായ
സഹകരണങ്ങള്‍ ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.