You are Here : Home / USA News

പതിനെട്ടാമത് നാഷണല്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ബോസ്റ്റണില്‍ സമാപിച്ചു

Text Size  

Story Dated: Friday, January 23, 2015 02:26 hrs UTC

അലന്‍ ചെന്നിത്തല

 

ബോസ്റ്റണ്‍: പൊതു സമൂഹത്തിലും ഇടവകകളിലും ദൈവ വിശ്വാസവും ആത്മവിശ്വാസവും, ധാര്‍മ്മികതയുമുള്ള നേതൃനിരയെ രൂപപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ നടത്തപ്പെട്ട നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനത്തിന്റെ മാര്‍ത്തോമാ യൂത്ത് ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് ബോസ്റ്റണ്‍ കാര്‍മ്മല്‍ മാര്‍ത്തോമാ പള്ളിയില്‍ സമാപിച്ചു. അഭിവദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. ദൈവരാജ്യത്തിനും സമൂഹത്തിനും വേണ്ടി തങ്ങളെ തന്നെ സമര്‍പ്പിക്കുന്നവര്‍ക്ക് മാത്രമേ നേതൃനിരകളിലേക്ക് ഉയര്‍ത്തപ്പെടുവാന്‍ സാധിക്കുകയുള്ളു. ശരിയായ നേതൃശേഷിയുള്ളവരുടെ അഭാവം ഇന്ന് പൊതു സമൂഹത്തില്‍ പ്രകടമാണെന്നും മാര്‍ തിയഡോഷ്യസ് തിരുമേനി പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ റവ. ഡെന്നീസ് ഏബ്രഹാം അച്ചന്‍ അധ്യക്ഷതവഹിച്ചു.

 

റവ. സാം ടി. പണിക്കര്‍ അച്ചന്‍ കണ്‍വീനേഴ്‌സായ ഷൈനാ വര്‍ഗീസ്, ജെന്‍സണ്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. "ക്രിസ്തുവില്‍ വേരൂന്നി വളരുക' എന്ന വിഷയത്തെ ആസ്പദമാക്കി റവ.വി.എം. മാത്യു അച്ചന്‍, റവ. ഡെന്നീസ് ഏബ്രഹാം അച്ചന്‍, റവ. ജോര്‍ജ് ചെറിയാന്‍ അച്ചന്‍, റവ. റോയ് ഏബ്രഹാം തോമസ് അച്ചന്‍, മാറ്റ് സ്റ്റാന്‍ സാമുവേല്‍, ഡോ. റോണ് ജേക്കബ്, ജെയ്‌സണ്‍ വര്‍ഗീസ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. സാമൂഹ്യ പ്രതിബന്ധതയുള്ള സോഷ്യല്‍ സര്‍വീസ് പ്രോജക്ടിന് ഡോ. ലീന്‍ ഫോസ്റ്റ് നേതൃത്വം നല്‍കി. മാര്‍ തിയഡോഷ്യസിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട വിശുദ്ധ കുര്‍ബാനയോടുകൂടി നാലു ദിവസം നീണ്ടുനിന്ന ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് സമാപിച്ചു. നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ പള്ളികളില്‍ നിന്നായി നൂറോളം യുവതീയുവാക്കള്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.