You are Here : Home / USA News

ഇന്ത്യന്‍ വംശജന്‍ ഫ്രാങ്ക് ഇസ്ലാമിന് 2014ലെ മാര്‍ട്ടിന്‍ ലൂതര്‍കിങ് അവാര്‍ഡ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, January 21, 2015 11:47 hrs UTC


വാഷിങ്ടണ്‍ . ഇന്ത്യന്‍ വംശജന്‍ ഫ്രാങ്ക് ഇസ്ലാമിനെ 2014 മാര്‍ട്ടിന്‍ ലൂഥര്‍ കിങ് അവാര്‍ഡ് നല്‍കി ആദരിച്ചു. 15-ാം വയസില്‍ അമേരിക്കയില്‍ എത്തിയ ഫ്രാങ്ക് ഇസ്ളാം ഉത്തര പ്രദേശിലെ അസംഗഡ് സ്വദേശിയാണ്. കര്‍ഷകരായ മാതാപിതാക്കള്‍ക്ക് ജനിച്ച ഇദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം ഇന്ത്യയിലാണു പൂര്‍ത്തിയാക്കിയ ശേഷമാണ് അമേരിക്കയിലെത്തിയത്. ആത്മാര്‍ത്ഥതയും കഠിനാദ്ധ്വാനവും കൊണ്ട് വന്‍ വ്യവസായ ശൃംഖല പടുത്തുയര്‍ത്തി.

1954 ല്‍ ഇന്ത്യ സന്ദര്‍ശിക്കുകയും മഹാത്മാഗാന്ധിയുടെ അക്രമരാഹിത്യ സമരമുറകളില്‍ ആകൃഷ്ടനാകുകയും ചെയ്ത മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്‍െറ സിവില്‍ റൈറ്റ്സ് മൂവ്മെന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന് വ്യവസായ രംഗം ഫ്രാങ്ക് ഉപേക്ഷിച്ചിരുന്നു. മനുഷ്യാവകാശ സംരക്ഷണത്തിനും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കും നല്‍കിയ വിലയേറിയ സംഭാവനകള്‍ മാനിച്ചാണ് ഫ്രാങ്ക് ഇസ്ലാമിനെ അവാര്‍ഡിനു തിരഞ്ഞെടുത്തത്.

ജനുവരി 18 ന് നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ മെമ്മോറിയല്‍ ഫൌണ്ടേഷന്‍ പ്രസിഡന്റ് ഹാരി ജോണ്‍സനില്‍ നിന്നും ഫ്രാങ്ക് ഇസ്ലാം അവാര്‍ഡ് ഏറ്റുവാങ്ങി.

കെന്നഡി സെന്റര്‍ ഫോര്‍ ഫെര്‍ഫോമിങ് ആര്‍ട്്സ്, യുനൈറ്റഡ് സ്റ്റേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീഡ് തുടങ്ങിയ   സംഘടനകളില്‍ ബോര്‍ഡ് മെംബറായി പ്രവര്‍ത്തിക്കുന്നു.

ഇന്ത്യന്‍ അമേരിക്കന്‍ എന്ന നിലയില്‍ എന്നെ ഈ അവാര്‍ഡിനായി തിരഞ്ഞെടുത്തതിലും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്, മഹാത്മാ ഗാന്ധി തുടങ്ങിയ മഹാത്മാരുടെ പ്രവര്‍ത്തനങ്ങള്‍ ഭാഗഭാക്കാക്കുവാന്‍ കഴിഞ്ഞതിലും അഭിമാനിക്കുന്നതായി ഫ്രാങ്ക് ഇസ്ലാം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.