You are Here : Home / USA News

നിക്കിഹെയ്‌ലി സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യന്‍ പ്രതിനിധി സംഘവും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 19, 2015 01:06 hrs UTC

ഡാളസ് : ഇന്ത്യന്‍ അമേരിക്കന്‍ ഫ്രണ്ട്ഷിപ്പ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. പ്രസാദ് തോട്ടക്കൂറയുടെ നേതൃത്വത്തില്‍ ഡാളസ്സില്‍ നിന്നുള്ള പതിനഞ്ചംഗ പ്രതിനിധി സംഘം സൌത്ത് കരോളില ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വംശജ നിക്കിഹെയ്‌ലിയുടെ ജനുവരി 14ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സൗത്ത് കരോളിനായുടെ 116-മത് ഗവര്‍ണ്ണറായ നിക്കിഹെയ്‌ലി, ഇരുപത്തിനാലു വര്‍ഷത്തിനുള്ളില്‍ ഒരു ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.

അമേരിക്കയിലെ ഏറ്റവും കൂടുതല്‍ വോ്ട്ടുകള്‍ നേടിയാണ് വിജയിച്ചത്. അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണ്ണര്‍, സൗത്ത് കരോളിനായിലെ ആദ്യ വനിതാ ഗവര്‍ണ്ണര്‍ എന്ന പദവികളും നിക്കിഹെയ്‌ലിക്കാണ്. ഡോ. തോട്ടക്കൂറക്കൊപ്പം ഐ.എ.എഫ്.സി.ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ മുരളി, അരുണ്‍ അഗര്‍വാള്‍, അന്യ അഗര്‍വാള്‍, സുരേഷ്, ശ്രേയ്‌സ് സുരേഷ്, ഡോ. രാജേഷ്, വിജയ് കൃഷ്ണ, സജ്ഞയ് ആനന്ദ്, കവിത, അനീഷ്, അമിതാഭ്‌ഘോഷ് തുടങ്ങിയവരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

 

സത്യപ്രതിജ്ഞാ ചടങ്ങിനുശേഷം ഡാളസ്സില്‍ നിന്നുള്ള പ്രതിനിധി സംഘം ഗവര്‍ണ്ണറുമായി ചര്‍ച്ച നടത്തി. സമാധാനവും, അക്രമരാഹിത്യവും പ്രചരിപ്പിക്കുവാന്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ ഗവര്‍ണ്ണര്‍ അനുസ്മരിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ ടെക്‌സസ് ഇര്‍വിങ്ങ് സിറ്റിയില്‍ ഉല്‍ഘാടനം ചെയ്ത മഹാത്മാഗാന്ധി മെമ്മോറിയല്‍ പ്ലാസ സന്ദര്‍ശിക്കണമെന്ന ആവശ്യം ഗവര്‍ണ്ണര്‍ സ്വീകരിച്ചു. 2016 ല്‍ നടക്കുന്ന യു.എസ്. പൊതുതിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിക്കി ഹെയ്‌ലി മത്സരിക്കുന്നതിനുള്ള സാധ്യതകളും തള്ളിക്കളായാനാകില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.